കൊയിലാണ്ടി ജി.എം.വി.എച്ച്.എസ്.എസ് ൽ താൽക്കാലിക നിയമനം

താൽക്കാലിക നിയമനം
കൊയിലാണ്ടി: കൊയിലാണ്ടി ജി.എം.വി.എച്ച്.എസ്.എസ് , വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ മാത്സ് , ക്ലർക്ക് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ രണ്ടി ന് രാവിലെ 10 മണിക്ക് ഓഫീസിൽ അഭിമുഖത്തിന് എത്തണം.

എച്ച്.എസ്.ടി അഭിമുഖം
കല്ലായി ഗവ. ഗണപത് ഹയര്‍ സെക്കൻററി സ്കൂളില്‍ എച്ച്.എസ്.ടി നാച്ചുറല്‍ സയന്‍സ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുളള അഭിമുഖം ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് സ്കൂള്‍ ഓഫീസില്‍ വെച്ച് നടത്തും. താല്പര്യമുളളവര് അസ്സല് സര്‍ട്ടിഫിക്കറ്റ് (പകര്‍പ്പുള്‍പ്പെടെ) സഹിതം കൃത്യസമയത്തിന് അഭിമുഖത്തിന് എത്തണം. ഫോണ്‍ : 0495 2323962.

എഫ്.ടി.എം അഭിമുഖം
കല്ലായി ഗവ. ഗണപത് ഹയര്‍ സെൻററി സ്കൂളില്‍ f (ഫുള്‍ ടൈം മെനിയല്‍) തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുളള അഭിമുഖം ജൂണ്‍ രണ്ടിന് രാവിലെ 10.30ന് സ്കൂള്‍ ഓഫീസില്‍ വെച്ച് നടത്തും. താല്പര്യമുളളവര് അസ്സല് സര്‍ട്ടിഫിക്കറ്റ് (പകര്‍പ്പുള്‍പ്പെടെ) സഹിതം കൃത്യസമയത്തിന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0495 2323962.









