മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് ശില്‍പശാല

മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് ശില്‍പശാല
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സിന്റെ സൗജന്യ ഓണ്‍ലൈന്‍ ശില്‍പശാല ജൂലൈ 25ന് വൈകീട്ട് ഏഴ് മുതല്‍ എട്ട് വരെ നടക്കും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495642722, 9072592412.

വര്‍ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ നിയമനം
കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജ് കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ദിവസവേതത്തില്‍ വര്‍ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 27ന് രാവിലെ 10.30ന് നടക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകളുമായി എത്തണം. വിശദവിവരങ്ങള്‍ https://geckkd.ac.in ല്‍ ലഭിക്കും. ഫോണ്‍: 0495 2383210

സൗജന്യ കേക്ക് നിര്‍മാണ പരിശീലനം
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴില്‍ കോഴിക്കോട് മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആറ് ദിവസത്തെ സൗജന്യ കേക്ക് നിര്‍മാണ പരിശീലനത്തിന് ജൂലൈ 27 വരെ അപേക്ഷിക്കാം. പ്രായപരിധി: 18-49. ഫോണ്‍: 9447276470.

അപേക്ഷാ തീയതി നീട്ടി
എസ്.ആര്‍.സി കമ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് സ്പെസിഫിക് ലേണിങ് ഡിസോഡേഴ്‌സ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചു. ആറുമാസത്തെ കോഴ്‌സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. യോഗ്യത: പന്ത്രണ്ടാം ക്ലാസ്. പ്രായപരിധിയില്ല. സ്‌കൂള്‍ അധ്യാപകര്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷണല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
കൊടുവള്ളി മാനിപുരം ഹീലിങ് ലൈറ്റ് ഇന്റര്‍നാഷണല്‍ (ഫോണ്‍: 9652502918, 8593864845), മാത്തറ സി.ഐ.സി.എസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ (ഫോണ്‍: 0495 2963607) എന്നിവയാണ് ജില്ലയിലെ പഠനകേന്ദ്രങ്ങള്‍.

ബി.എഡ് സീറ്റൊഴിവ്
കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ ബി.എഡ് നാച്വുറല്‍ സയന്‍സില്‍ ധീവര വിഭാഗത്തിന് സംവരണം ചെയ്ത സീറ്റില്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 27ന് രാവിലെ 10ന് കോളേജില്‍ എത്തണം. ഫോണ്‍: 9633499433.

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍
സാമൂഹികനീതി വകുപ്പിന് കീഴില്‍ വെള്ളിമാടുകുന്നില്‍ പ്രവര്‍ത്തിക്കുന്ന പുരുഷന്മാര്‍ക്കുള്ള ഗവ. ആശാഭവനില്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 28ന് രാവിലെ 10.30ന് നടക്കും. യോഗ്യത: എട്ടാം ക്ലാസ് പാസ്. ഉയര്‍ന്ന പ്രായപരിധി: 50. രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2732454, 8714619987.

ഐ.ടി.ഐയില്‍ സീറ്റൊഴിവ്
ബേപ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ എസ്.ടി, ഇ.ഡബ്ല്യു.എസ്, ഒ.ബി.എക്‌സ്, എല്‍.സി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജൂലൈ 27ന് മുമ്പ് നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495 2415040.

ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രി റേഡിയോളജി വിഭാഗത്തിലേക്ക് ഒരു വര്‍ഷത്തേക്ക് എക്‌സ്‌റേ കവര്‍, സി ടി കവര്‍ എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 31ന് രാവിലെ 11.30 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2365367.

കൗണ്‍സലിങ് സൈക്കോളജി: അപേക്ഷാ തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചു. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ബാലുശ്ശേരി ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്ററാണ് ജില്ലയിലെ പഠനകേന്ദ്രം. ഫോണ്‍: 9656284286

യുവജന ദിനാചരണം: വിദ്യാര്‍ഥികള്‍ക്ക് ക്വിസ്, മാരത്തോണ്‍ മത്സരങ്ങള്‍
അന്താരാഷ്ട്ര യുവജന ദിനാചരണത്തിന് മുന്നോടിയായി ജില്ലാ മെഡിക്കല്‍ ഓഫീസും കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ക്വിസ്, മാരത്തോണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. 8,9,11 ക്ലാസുകളിലെ കുട്ടികള്‍ക്കായി ജൂലൈ 29ന് രാവിലെ 10ന് കോഴിക്കോട് ബീച്ച് ഗവ. നഴ്സിങ് സ്‌കൂള്‍ ഹാളിലാണ് ക്വിസ് മത്സരം. എച്ച്.ഐ.വി/എയ്ഡ്സ്, മറ്റ് ആരോഗ്യ സംബന്ധമായ വിഷയങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ ഒരു സ്‌കൂളില്‍നിന്ന് രണ്ട് കുട്ടികള്‍ അടങ്ങുന്ന ടീമിന് പങ്കെടുക്കാം. ജില്ലാതല മത്സര വിജയികള്‍ക്ക് യഥാക്രമം 5000, 4000, 3000 എന്നിങ്ങനെ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ജില്ലാതല വിജയികള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. ജൂലൈ 28നകം https://forms.gle/sBthp8ajEaBRFBxn7 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.
ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായാണ് (17നും 24നും ഇടയില്‍ പ്രായമുള്ളവര്‍) ‘റെഡ് റണ്‍’ എന്ന പേരില്‍ അഞ്ച് കിലോമീറ്റര്‍ മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. ജൂലൈ 30ന് രാവിലെ 6.30ന് കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്‍വശത്തുനിന്നാണ് മത്സരം ആരംഭിക്കുക. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേക മത്സരം ഉണ്ടാകും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപ ക്യാഷ് പ്രൈസ് നല്‍കും. വിജയികള്‍ക്ക് സംസ്ഥാനതലത്തിലും സംസ്ഥാനതല വിജയികള്‍ക്ക് ദേശീയതലത്തിലും മത്സരിക്കാം. ജൂലൈ 29നകം https://forms.gle/9qWidiJtKDHKs7sa8 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9745275657, 8921580446.

ടെണ്ടര്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസറുടെ കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഡ്രൈവറില്ലാതെ വാഹനം ഒരു വര്‍ഷത്തേക്ക് കരാറില്‍ ലഭ്യമാക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് ആറ് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2375760.
ഓമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കൊടുവള്ളി അഡീഷണല്‍ ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലെ 148 അങ്കണവാടികളിലേക്ക് 2026-27 വര്‍ഷം ആഴ്ചയില്‍ മൂന്ന് ദിവസം മുട്ട വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് ആറിന് രാവിലെ 11ന് മുമ്പ് ടെണ്ടര്‍ സമര്‍പ്പിക്കണം. ഫോണ്‍: 04922281044.

സ്വീപ്പര്‍ നിയമനം
കെ.എ.പി ആറാം ബറ്റാലിയനില്‍ കുടുംബശ്രീ മുഖേന 59 ദിവസത്തേക്ക് സ്വീപ്പര്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 25ന് രാവിലെ 11ന് നാദാപുരം പൊലീസ് ബാരക്കില്‍ നടക്കും. അപേക്ഷ, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം എത്തണം.

ആയുര്‍വേദ ഫാര്‍മസിസ്റ്റ്, നഴ്‌സ് നിയമനം
ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ്, നഴ്‌സ് ഒഴിവുകളിലേക്കുള്ള അഭിമുഖം ജൂലൈ 25ന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍
(ഐ.എസ്.എം) നടക്കും.
യോഗ്യത: ആയുര്‍വേദ ഫാര്‍മസിസ്റ്റ് -ഡി.എ.എം.ഇ നടത്തുന്ന ഒരു വര്‍ഷത്തെ ഫാര്‍മസി കോഴ്‌സ് അല്ലെങ്കില്‍ ബി.ഫാം ആയുര്‍വേദ. നഴ്‌സ് -ഡി.എ.എം.ഇ നടത്തുന്ന ഒരു വര്‍ഷത്തെ നഴ്‌സിങ് കോഴ്‌സ് അല്ലെങ്കില്‍ ബി.എസ്.സി നഴ്‌സിങ് (ആയുര്‍വേദ). യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 0495 2371486.

പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സുകള്‍: രജിസ്‌ട്രേഷന്‍ 31 വരെ
പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ മുഖേന നടത്തുന്ന പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ ജൂലൈ 31 വരെ നീട്ടി. പത്താംതരം തുല്യതക്ക് 1,950 രൂപയും ഹയര്‍ സെക്കന്‍ഡറിക്ക് 2,600 രൂപയുമാണ് ഫീസ്. എസ്.സി, എസ്.ടി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ഫീസിളവുണ്ട്. ഏഴാം ക്ലാസ് വിജയിച്ച, 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താം തരത്തിനും പത്താം ക്ലാസ് വിജയിച്ച് 22 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതക്കും ചേരാം. ഹ്യുമാനിറ്റീസ്, കോമേഴ്‌സ് വിഷയങ്ങളിലാണ് പ്രവേശനം. ഞായറാഴ്ചകളിലാണ് ക്ലാസ് നടക്കുക. വിശദവിവരങ്ങള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലും പഞ്ചായത്ത്/മുനിസിപ്പല്‍ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ പ്രേരക്മാരില്‍നിന്നും ലഭിക്കും. ഫോണ്‍: 0495 2370053, 8281175355. വെബ്‌സൈറ്റ്: http://www.literacymissionkerala.org.

സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റൊഴിവ്
കോടഞ്ചേരി സര്‍ക്കാര്‍ കോളേജില്‍ ബി.എസ്.സി സുവോളജി, ഫിസിക്‌സ്, ബി എ ഇകണോമിക്‌സ്, എം.എ ഇകണോമിക്‌സ്, എം.എസ്.സി സുവോളജി, എം കോം കോഴ്‌സുകളില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഒഴിവുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 25ന് ഉച്ചക്ക് 12ന് മുമ്പ് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 9188900234.

മുതിര്‍ന്ന പൗരന്മാര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ പരിശീലനം
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനില്‍ പരിശീലനം നല്‍കും. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.

വനിത ഐ.ടി.ഐയില്‍ സീറ്റൊഴിവ്
കോഴിക്കോട് മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 25ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഫോണ്‍: 0495 2373976.

വായ്പാ മേളയും ബോധവത്കരണ സെമിനാറും
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനും ചേര്‍ന്ന് ജൂലൈ 24ന് വായ്പ മേളയും ന്യൂനപക്ഷ വിഭാഗക്കാരുടെ ഉന്നമനത്തിനുള്ള വായ്പ പദ്ധതികളെ കുറിച്ച് ബോധവത്കരണ സെമിനാറും സംഘടിപ്പിക്കും. കോഴിക്കോട് നടക്കാവ് ഹോട്ടല്‍ ഈസ്റ്റ് അവന്യൂവില്‍ രാവിലെ 9.30ന് നടക്കുന്ന പരിപാടി ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ നിക്‌സന്‍ മാത്തൂര്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നവര്‍ 8714603031 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.










