ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായി ഹീറ്റ് ആക്ഷന്‍ പ്ലാന്‍, മഴക്കാല മുന്നൊരുക്കം പരിശീലനം സംഘടിപ്പിച്ചു

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായി ഹീറ്റ് ആക്ഷന്‍ പ്ലാന്‍, മഴക്കാല മുന്നൊരുക്കം എന്നിവയില്‍ പരിശീലനം സംഘടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഉയരുന്ന ചൂട് തരംഗങ്ങളും മഴക്കാല ദുരന്ത സാധ്യതകളും നേരിടുന്നതിനുള്ള തയാറെടുപ്പുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു പരിശീലനം.

ചൂട് തരംഗ സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, ദുരന്തസമയ ഏകോപന സംവിധാനം, മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍, രക്ഷാപ്രവര്‍ത്തന ക്രമീകരണങ്ങള്‍, തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനവും ബോധവത്കരണവും നല്‍കി.

ഡെപ്യൂട്ടി കലക്ടര്‍ എം സാജിദ് ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥരായ കെ. രമേഷ്, പ്രദീപ് ഭട്ട്, ശ്രീകാന്ത്, കെ എം രഞ്ജിത്ത്, തേജസ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഹസാര്‍ഡ് അനലിസ്റ്റ് പി അശ്വതി, ഡി.എം പ്ലാന്‍ കോഓഡിനേറ്റര്‍ സി തസ്‌ലീം ഫാസില്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉദ്യോഗസ്ഥരും പരിശീലനത്തില്‍ പങ്കെടുത്തു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!