നാടക നടീനടന്മാരുടേയും അണിയറ പ്രവർത്തകരുടേയും സംഘടന- അരങ്ങും അണിയറയും സംസ്ഥാന സമ്മേളനം 28 -ന്
കൊയിലാണ്ടി: പ്രൊഫ്രഷണൽ നാടക നടീനടന്മാരുടേയും അണിയറ പ്രവർത്തകരുടേയും സംഘടന- അരങ്ങും അണിയറയും സംസ്ഥാന സമ്മേളനം 28 -ന് പൂക്കാട് കലാലയം ഹാളിൽ നടക്കും. രാവിലെ നാടക- സിനിമ പ്രവർത്തകൻ നൗഷാദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് സുധീർ രാജഗിരി അധ്യക്ഷനാവും. വൈകീട്ട് സാംസ്‌കാരിക സമ്മേളനം കെ. പ്രവീൺ കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സിനിമ – നാടക പ്രവർത്തക ഡോ. നിധിന്യ മുഖ്യാതിഥിയാവും.സമഗ്രസംഭാവനക്കുള്ള പുരസ്കാരം ബാലുശേരി സരസയ്ക്കും ഗോപൻ പെരുമ്പാവൂരിനും സമർപ്പിക്കും. കുടുംബ സംഗമം, അനുമോദന സദസ്, കനിവ് ആട്സ് ആൻ്റ് ചാരിറ്റി ഗുരുവായൂരിൻ്റെ ദ്വയാംഗ നാടകം- മത്തായിയുടെ മാരണം അരങ്ങേറും. പത്രസമ്മേളനത്തിൽ ശിവജി ഗുരുവായൂർ, ബിജു രാജഗിരി, സുധീർബാബു, വിജയൻ ചാത്തന്നൂർ, ഷനിത് മാധവിക എന്നിവർ പങ്കെടുത്തു.