മലബാർ മൂവി ഫെസ്റ്റിവൽ പാപ ബുക്ക ഉദ്ഘാടന ചിത്രം

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ എട്ടാമത് എഡിഷനിൽ ഡോ. ബിജു സംവിധാനം ചെയ്ത “പാപ ബുക്ക” ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. കൊയിലാണ്ടി നഗരസഭ ടൗൺഹാളിൽ മേയ് 15,16,17 തിയ്യതികളിലാണ് ചലച്ചിത്രോത്സവം നടക്കുന്നത്.

രാവിലെ 10 – മുതൽ സിനിമ പ്രദർശനം തുടങ്ങും. 15-ന് രാവിലെ ബെസ്റ്റ് ഓഫ് ഇൻസൈറ്റ് ഇൻറർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ മികച്ച സിനിമകൾ, സ്പാനിഷ് ചിത്രം ഡാൻസ് ഓഫ് റിയാലിറ്റി (അലക്സാണ്ട്റോക ജൊഡൊറോവ്സ്കി), ഹംഗേറിയൻ സിനിമ ഡാം നേഷൻ (ബേല താർ), ഹ്രസ്വ ചിത്രങ്ങൾ, 5.30-ന് നിയുക്ത എം.എൽ.എ. കെ. പ്രവീൺകുമാർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉദ്ഘാടന ചിത്രം.

16-ന് ബെസ്റ്റ് ഓഫ് എഫ്.എഫ്.എസ്.ഐ. സൈൻസ്, പേർഷ്യൻ ചിത്രം ദ പേഷ്യൻസ് സ്‌റ്റോൺ (അതീഖി റഹിമി), എ പ്രഗ്നനൻ്റ് വിഡോ (ഉണ്ണി കെ. ആർ), ഓപ്പൺ ഫോറം, ഹിന്ദി സിനിമ ഖിഡ്ക്കി ഗാവ് (സ്ഞ്ജു സുരേന്ദ്രൻ), ജപ്പാനീസ് ചിത്രം ലൈക് സംവൺ ഇൻ ലവ് ( അബ്ബാസ് കിരസ്തോമി).

17- ന് ഉരു പാക്കേജ് സിനിമകൾ, ഇറ്റാലിയൻ സിനിമ യൂത്ത് (പൗലോസൊറൻ്റിനോ), മലയാള സിനിമ റിക്കാർഡ് ഡാൻസ് (ഷിഹാബ് ഓങ്ങല്ലൂർ), മലയാള ചിത്രം പലമ ( ആശ ആച്ചി ജോസഫ്), ഓപ്പൺ ഫോറം, സമാപന സമ്മേളനം, മലയാള ചിത്രം വിക്ടോറിയ (ശിവരഞ്ജിനി) എന്നിവ പ്രദർശിപ്പിക്കും. ഉദ്‌ഘാടന- സമാപന സമ്മേളനങ്ങളിൽ രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

ഓപ്പൺ ഫോറത്തിൽ പ്രമുഖ സിനിമപ്രവർത്തകർ സംവദിക്കും. പ്രമുഖ സിനിമ നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരനാണ് ഫെസ്റ്റിവൽ ഡയറക്ടർ. കൊയിലാണ്ടി നഗരസഭ, കേരള ചലച്ചിത്ര അക്കാദമി, ആദി ഫൗണ്ടേഷൻ, ഇൻസൈറ്റ് ഫിലിം സൊസൈറ്റി, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ – കേരള എന്നിവ ചേർന്നാണ് അന്താരാഷ്ട്ര ഫിലിം മേള നടത്തുന്നത്. നഗരസഭാധ്യക്ഷൻ യു.കെ. ചന്ദ്രൻ ചെയർമാനും കെ.വി. സുധീർ കൺവീനറുമായുള്ള സംഘാടക സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. ഡലിഗേറ്റ് പാസിന് ബന്ധപ്പെടേണ്ട നമ്പർ: 8848188659.

.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!