പഠനസഹായത്തിന് അപേക്ഷിക്കാം

പഠനസഹായത്തിന് അപേക്ഷിക്കാം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതി അംഗങ്ങളുടെ മക്കളില്‍ 2026-27 അധ്യയന വര്‍ഷം ഒന്ന്, എല്‍.കെ.ജി ക്ലാസുകളില്‍ അഡ്മിഷനെടുത്തവര്‍ക്ക് പഠനസഹായമായി 750 രൂപ നല്‍കും. കോഴിക്കോട്, വയനാട് ജില്ലകളിലെ അംഗങ്ങള്‍ unorganisedwssb.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ ജൂണ്‍ അഞ്ച് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0495 2378480.

കമ്പ്യൂട്ടര്‍ പരിശീലന കോഴ്സ്

ദേശീയ തൊഴില്‍ സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള എന്‍.ഐ.ഇ.എല്‍.ഐ.ടി നടത്തുന്ന ഒരു വര്‍ഷത്തെ സൈബര്‍ സെക്വേര്‍ഡ് വെബ് ഡെവലപ്മെന്റ് അസോസിയേറ്റ് കോഴ്സിലാണ് പ്രവേശനം. കെല്‍ട്രോണിന്റെ കോഴിക്കോട്ടെ നോളജ് സെന്ററിലാണ് കോഴ്സ് നടത്തുക. 30 വയസ്സ് കവിയാത്ത മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്ലസ്ടു പാസായ എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍: 0495-2301772, 8590605275.

ഓഫീസ് അസിസ്റ്റന്റ് നിയമനം

കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (സി.ഡബ്ല്യൂ.ആര്‍.ഡി.എം) എവിക്ടീസിന് സംവരണം ചെയ്ത ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയില്‍ നിയമനം നടത്തും. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം, പി.ജി.ഡി.സി.എ/ഓഫീസ് ഓട്ടോമേഷന്‍ കോഴ്സ്/കമ്പ്യൂട്ടര്‍ സയന്‍സില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സ്. പ്രായപരിധി: മെയ് എട്ടിന് പരമാവധി 25 വയസ്സ് (നിയമാനുസൃത വയസ്സിളവ് അനുവദനീയം). സി.ഡബ്ല്യൂ.ആര്‍.ഡി.എം സ്ഥാപിക്കുന്നതിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അര്‍ഹരായവരുമായ ഉദ്യോഗാര്‍ഥികള്‍ ഇതുസംബന്ധിച്ച് റവന്യൂ അധികാരിയുടെ സാക്ഷ്യപത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 30നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണം. ഫോണ്‍: 0495 2376179

ഗസ്റ്റ് അധ്യാപക അഭിമുഖംജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയിൽ പ്ലസ് ടു വിഭാഗത്തിൽ എച്ച്.എസ് എസ്.ടി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സ്രീനിയർ) , എച്ച് എസ് എസ് ടി സോഷ്യോളജി സ്രീനിയർ), എച്ച്.എസ്.എസ്.ടി മലയാളം (ജൂനിയർ) എന്നീ തസ്തികകളിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം മെയ് 28 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പ്ലസ് ടു വിഭാഗം ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം
Contact : 9495031851

നഴ്സറി സ്‌കൂള്‍ ടീച്ചര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ പ്രീ സ്‌കൂളില്‍ ദിവസവേതനത്തില്‍ നഴ്സറി സ്‌കൂള്‍ ടീച്ചര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പി.എസ്.സി അംഗീകൃത പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്. 2027 മാര്‍ച്ച് വരെയോ സ്ഥിരനിയമനം ഉണ്ടാകുന്നതുവരെയോ ആയിരിക്കും നിയമനം. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം മെയ് 25ന് വൈകീട്ട് അഞ്ചിനകം പേരാമ്പ്ര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9188920080.

പി.എസ്.സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

അറ്റന്‍ഡന്‍ ഇന്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാറ്റഗറി നമ്പര്‍: 199/2024) തസ്തികയിലേക്ക് മെയ് 11ന് രാവിലെ 10.30 മുതല്‍ 12.20 വരെ നടക്കുന്ന ഒ.എം.ആര്‍ പരീക്ഷയുടെ ജില്ലയിലെ പരീക്ഷാ കേന്ദ്രം മലാപറമ്പ് ഗവ. വിമന്‍സ് പോളിടെക്നിക് കോളേജില്‍നിന്ന് വെള്ളിമാടുകുന്ന് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ഗവ. എച്ച്.എസ്.എസ് (എച്ച്.എസ് സെക്ഷന്‍) എന്ന കേന്ദ്രത്തിലേക്ക് മാറ്റിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. സമയത്തില്‍ മാറ്റമില്ല. ഡൗണ്‍ലോഡ് ചെയ്ത പഴയ അഡ്മിഷന്‍ ടിക്കറ്റുമായോ പുതിയ അഡ്മിഷന്‍ ടിക്കറ്റുമായോ എത്തണം.


അക്ഷയ സംരംഭക തിരഞ്ഞെടുപ്പ്: ഒ.എം.ആര്‍ പരീക്ഷ 17ന്

ജില്ലയില്‍ ഒഴിവുള്ള അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒ.എം.ആര്‍ പരീക്ഷ മേയ് 17ന് നടക്കും. ജില്ലയിലെ 60 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരാകാന്‍ അപേക്ഷിച്ചവരില്‍ പ്രാഥമിക കമ്പ്യൂട്ടര്‍ അധിഷ്ഠിത സ്‌ക്രീനിങ്ങിന് ശേഷം ഒ.എം.ആര്‍ പരീക്ഷക്ക് യോഗ്യത നേടിയവരുടെ വിശദാംശങ്ങള്‍ https://lbsedp.lbscentre.in/akshaya26/ എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐ.ഡി, ആക്സസ് കീ എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സൈറ്റില്‍ പരിശോധിക്കാം. അഡ്മിറ്റ് കാര്‍ഡ് സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. വിവരങ്ങള്‍ക്ക് എല്‍.ബി.എസിന്റെ ഹെല്‍പ്‌ലൈന്‍ (0471 2560311, 312), വാട്സ് ആപ് (9400923669) നമ്പറുകളിലോ lbscentre@gmail.com എന്ന ഇ-മെയിലിലോ അക്ഷയ ജില്ലാ ഓഫീസ് (0495 2304775) നമ്പറിലോ, adpokzd.akshaya@kerala.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.

അധ്യാപക നിയമനം

കോഴിക്കോട് ഗവ. ലോ കോളേജില്‍ ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം മെയ് 12 (മാനേജ്മെന്റ്), 13 (ഇംഗ്ലീഷ്), 18, 19 (നിയമം) തീയതികളില്‍ രാവിലെ 10ന് നടക്കും. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ വെബ്സൈറ്റിലെ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2730680.

ആവള കുട്ടോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് (ജൂനിയര്‍), ആന്ത്രപ്പോളജി (ജൂനിയര്‍) തസ്തികകളില്‍ ദിവസവേതനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് മെയ് 25ന് രാവിലെ 11ന് അഭിമുഖം നടത്തും. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ എത്തണം.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!