മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
2025-26 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു, തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും www.kmtboard.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സഹിതം ജൂലൈ 31നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആര്.ഡി.എഫ്.സി ബില്‍ഡിങ്, രണ്ടാംനില, ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍ പി.ഒ, കോഴിക്കോട് -673005 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0495 2966577, 9188230577.

പി.എസ്.സി അഭിമുഖം
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ -മലയാളം (കാറ്റഗറി നമ്പര്‍: 601/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട വണ്‍ ടൈം വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള അഭിമുഖം ജൂണ്‍ 17, 18, 19 തീയതികളില്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. പ്രൊഫൈലില്‍നിന്ന് അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം എത്തണം. വ്യക്തിഗത ഇന്റര്‍വ്യൂ മെമോ അയക്കില്ല. പരിഷ്കരിച്ച കെ ഫോം (Appendix-28) പി.എസ്.സി വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. ഫോണ്‍: 0495 2371971.

ട്രോളിങ് നിരോധനം: സൗജന്യ റേഷന്‍ അപേക്ഷ ക്ഷണിച്ചു
ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെയുള്ള ട്രോളിങ് നിരോധനം കാരണം തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികള്‍ക്കും പീലിങ് ഷെഡില്‍ ജോലി ചെയ്യുന്ന അനുബന്ധ മത്സ്യത്തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്കിന്റെ പകര്‍പ്പ്, മത്സ്യബന്ധനയാന/പീലിങ് ഷെഡ് ഉടമയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ബേപ്പൂര്‍, വെള്ളയില്‍, കൊയിലാണ്ടി, വടകര മത്സ്യഭവന് ഓഫീസുകളില്‍ ജൂണ്‍ 15നകം ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഭവനുകളിലോ ജില്ലാ ഓഫീസിലോ 0495 2383780 നമ്പറിലോ ബന്ധപ്പെടാം.

വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തില്‍ ആറുമാസത്തില്‍ കുറയാതെ പങ്കെടുക്കുകയും 2026ല്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതുകയും ചെയ്ത വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ധനസഹായത്തിന് സര്‍വീസ് പ്ലസ് പ്ലാറ്റ്ഫോം വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂലൈ 25 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷയുടെ പകര്‍പ്പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2771881, ഇ-മെയില്‍: kkdzswo@gmail.com.

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന സമ്മാനത്തിന് അപേക്ഷിക്കാം
2025-26 വര്‍ഷം വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പ്രോത്സാഹന സമ്മാന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. e-grantz 3.0 സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. പത്താം ക്ലാസ്, പ്ലസ് ടു എന്നിവ സംസ്ഥാനത്തിനകത്ത് സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലും എം.ആര്.എസിലും സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്നവരാകണം. ഡിപ്ലോമ കോഴ്സുകള്‍ 2 വര്‍ഷത്തെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള റെഗുലര്‍ മെട്രിക് കോഴ്സുകളായിരിക്കണം. സംസ്ഥാനത്തിനകത്തുള്ള മറ്റെല്ലാ കോഴ്സുകളും ഇ-ഗ്രാന്റ്സ് മാനദണ്ഡപ്രകാരം സ്കോളര്‍ഷിപ്പിന് അര്ഹതയുള്ളതായിരിക്കണം.
അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് e-grantz ല്‍ സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട്, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി: ആഗസ്റ്റ് 15. ഫോണ്‍: 0495 2370379.

യോഗ പരിശീലക നിയമനം
പയ്യോളി നഗരസഭയിലെ വനിതകള്‍ക്ക് യോഗ പദ്ധതിയില്‍ പരിശീലക നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 15ന് രാവിലെ 10ന് നഗരസഭ താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ നടക്കും. യോഗ്യത: ബി.എന്‍.വൈ.എസ്/തത്തുല്യ യോഗ്യത (ബി.എ.എം.എസ് ബിരുദത്തോടൊപ്പം അംഗീകൃത യോഗ പരിശീലന കോഴ്സ്)/ എം.എസ്.സി യോഗ/എം.ഫില്‍ യോഗ/അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് യോഗയില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പി.ജി ഡിപ്ലോമ. വനിതകള്‍ക്ക് മുന്‍ഗണന. ഫോണ്‍: 0496 2215110, 8281529829.

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ 10ന് രാവിലെ 10.30 മുതല്‍ ഒരുമണി വരെ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. ഇലക്ട്രിക്കല്‍
എഞ്ചിനീയര്‍, സിവില്‍ എഞ്ചിനീയര്‍, ഓപറേഷന് മാനേജര്‍, അക്കൗണ്ടന്റ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യന്, ജനറല്‍ ഇന്‍ഷുറന്‍സ് അസിസ്റ്റന്റ്, ഡ്രൈവര്‍, അസിസ്റ്റന്റ് ഓപറേറ്റര്‍, വെഹിക്കിള്‍ പൊല്യൂഷന്‍ ടെസ്റ്റിങ് സ്റ്റേഷന് ഓപറേറ്റര്‍, ടെലികോളര്‍, സെയില്‍സ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
നിശ്ചിത യോഗ്യതയുള്ളവര്‍ എംപ്ലോയബിലിറ്റി രജിസ്ട്രേഷന് സ്ലിപ്പുമായെത്തണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എത്തി 300 രൂപ അടച്ച് പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0495 -2370176, 2370178. കൂടുതല്‍ വിവരങ്ങള്‍ക്ക് calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം.









