സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

പേരാമ്പ്ര: വെള്ളിയൂര്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. മദ്രസയിലേക്ക് വിദ്യാര്‍ത്ഥികളുമായി വരികയായിരുന്ന ഓട്ടോറിക്ഷയില്‍ താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പത്ത് മീറ്ററോളം ദൂരത്തേക്ക് തെറിച്ചു വീണു.അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ ആഷിക്കിനും മദ്രസ വിദ്യാര്‍ത്ഥികളായ ഇസ ആയിഷ, ആഷ്‌ന, ഇശല്‍ നഹ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ നാലുപേരെയും ഉടന്‍ തന്നെ പേരാമ്പ്ര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ലെ. അപകടത്തെത്തുടര്‍ന്ന് പ്രദേശത്ത് ഗതാഗത തടസ്സമുണ്ടായി. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്ന് രാവിലെ 8 20 ഓടെയാണ് അപകടം ഉണ്ടായത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!