പ്രതിഭകൾക്കുള്ള അനുമോദനം

കൊയിലാണ്ടി കായലാട്ട് രവീന്ദ്രൻ അനുസ്മരണ സമിതിയുടെയും സിപിഐ കോതമംഗലം ബ്രാഞ്ച് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കോമത്ത്കര വെച്ച് എസ്എസ്എൽസി – ഹയർസെക്കണ്ടറി ഫുൾ ഏപ്ലസ് പ്രതിഭകളെ പുരസ്ക്കാരങ്ങൾ നൽകി അനുമോദിച്ചു.

കൊയിലാണ്ടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത്ത് ഉദ്ഘാടനം ചെയ്തു. കായലാട്ട് ഗിരിജ അധ്യക്ഷത വഹിച്ചു. കെ.കെ.സുധാകരൻ, ടി.എം.സുരേഷ്കുമാർ, കെ.കെ.സജീവൻ, കെ.കെ.കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏ.ടി. സദാനന്ദൻ സ്വാഗതവും കെ.ടി.വിവേക് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!