ദേശീയപാതയില്‍ കൊല്ലം പെട്രോള്‍ പമ്പിന് സമീപം ടൂറിസ്റ്റ് ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയില്‍ കൊല്ലം പെട്രോള്‍ പമ്പിന് സമീപം ടൂറിസ്റ്റ് ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്ക്
വടകര മടപ്പള്ളി കോളേജില്‍ നിന്ന് ഇലക്ഷന്‍ ഡ്യൂട്ടിയില്‍ പങ്കെടുത്ത പോലീസുകാരെയും കൊണ്ട് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും തമ്മിലാണ് അപകടം നടന്നത്. വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും 26 ഓളം പോലിസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.

ഇന്ന് അര്‍ധരാത്രി 12.30 ഓടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവര്‍മാരെ കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ക്യാബിന്‍ മുറിച്ച് മാറ്റിയാണ് പുറത്തിറക്കിയത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന സാരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍കോളേജിലേക്കും മാറ്റി

സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഷിജി ഐ യുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ദ്, ഇര്‍ഷാദ്, അനൂപ്, നവീന്‍കുമാര്‍ കെപി, ഇന്ദ്രജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!