കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡോക്ടർ നിയമനം

കൊയിലാണ്ടി : കൊയിലാണ്ടി മുൻസിപാലിറ്റി താലൂക്കാശുപത്രി കൊയിലാണ്ടിയിൽ ഈവനിംഗ് ഒ.പി. നടത്തുന്നതിന് വേണ്ടി ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു.
യോഗ്യത: എം ബി ബി എസ്സ് ബിരുദം, ടി സി എം സി രജിസ്ട്രേഷൻ. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 25/2/2026 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് കൊയിലാണ്ടി മുൻസിപ്പാലിറ്റി ഓഫീസിൽ വാക് ഇന്റെർവ്യൂ നു ഹാജരാകണം









