വിജ്ഞാന്‍വാടി കോഓഡിനേറ്റര്‍ നിയമനം

വിജ്ഞാന്‍വാടി കോഓഡിനേറ്റര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിലെ വിജ്ഞാന്‍വാടികളില്‍ കോഓഡിനേറ്റര്‍മാരുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള പട്ടികജാതി വിഭാഗം യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 21-45. പട്ടികജാതി വികസന വകുപ്പിലോ മറ്റു സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0495 2370379, 2370657.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മരുതോങ്കരയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 2026-27 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടുത്ത അധ്യയന വര്‍ഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ഥികളെ പ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുക്കുക. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയോ അതില്‍ കുറവോ ഉള്ളവര്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0495 2370379.









