പേരാമ്പ്രയില്‍ തെരുവ് നായയുടെ കടിയേറ്റ് 8 പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്രയില്‍ തെരുവ് നായയുടെ കടിയേറ്റ് 8 പേര്‍ക്ക് പരിക്ക്, മാര്‍ക്കറ്റ് പരിസരം, വടകര റോഡ്, പൈതൊത്ത് റോഡ്, ടാക്സി സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളില്‍ നിന്നാണ് കടിയേറ്റത്. ഇന്ന് ഉച്ചക്ക് 12.30 ഓട് കൂടിയാണ്.
പരിക്കേറ്റവര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പി കെ നാരായണി, ജയശ്രീ പൈതോത്ത്, അപര്‍ണ കായണ്ണ, റാസിഖ് വെള്ളിയൂര്‍, ബാബുരാജ് പേരാമ്പ്ര, മഞ്ജു കല്ലോട്, നായയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഒരേ നായ തന്നെയാണോ കടിച്ചത് എന്നും വ്യക്തമല്ല. കാലിനും കൈയ്ക്കും മാണ് പരിക്കേറ്റത്.









