ഫിബ്രവരി 11 ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ഉജ്വല സ്വീകരണം നല്‍കും; മുന്‍സിപ്പല്‍ യുഡിഎഫ് കണ്വെന്ഷന്

കൊയിലാണ്ടി: യുഡിഎഫ് നേതൃത്വത്തില്‍ പുതുയുഗകേരള സൃഷ്ടിക്കായ് പ്രതിപക്ഷ നേതാവ് വിഡി സതീശന് നയിക്കുന്ന നവയുഗയാത്രയ്ക്ക് ഫിബ്രവരി 11 ന് വൈകിട്ട് 4.30 കൊയിലാണ്ടിയില്‍ വമ്പിച്ച സ്വീകരണം നല്കാന് മുന്‍സിപ്പല്‍ യുഡിഎഫ് കണ്വെന്ഷന് തീരുമാനിച്ചു.
നിയോജക മണ്ഡലം യുഡിഎഫ് ചെയര്മാന് മഠത്തില്‍ അബദുറഹാന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. അന്‍വര്‍ ഇയ്യം ഞ്ചേരി അദ്യക്ഷത വഹിച്ചു. മഠത്തില്‍ നാണു മാസ്റ്റര്‍, പി.രന്ത വല്ലി,മുരളി തോറോത്ത് , രാജേഷ് കീഴരിയൂര്‍,യുഡിഎഫ് കണ്‍വീനര്‍ കെ.പി.വിനോദ് കുമാര്‍, ടി. അഷറഫ്, എ.അസ്സീസ്, പി.വി. വേണുഗോപല്‍, വി.ടി. സുരേന്ദ്രന്, ശ്രീജാ റാണി, തന്‍ഹീര്‍ കൊല്ലം.ടി.പി. കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.









