ദീപക് ആത്മഹത്യ ചെയ്ത കേസില്‍ ഷിംജിത മുസ്തഫ അറസ്റ്റില്‍; 14 ദിവസത്തേക്ക് റിമാന്ഡ്

 

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ പ്രേരണ കുറ്റത്തിന് ഷിംജിത മുസ്തഫ അറസ്റ്റില്‍.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് പിടികൂടിയത്.

അറസ്റ്റിലായ ഷിംജിതയെ ഉച്ചയ്ക്ക് 3 മണി യോടെ കൊയിലാണ്ടി താലൂക് ആശുപത്രിയില്‍ നിന്ന് വൈദ്യ പരിശോധനക്ക് ശേഷം കോഴിക്കോട് കോടതിയില്‍ ഹാജരാക്കി.

സ്വകാര്യകാറില്‍ പര്‍ദ്ദയുംമുഖത്ത് കറുത്ത മാസ്‌കും ധരിച്ചാണ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചത്.
പ്രതിയെ 14 ദിവസത്തേക്ക് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്ഡ് ചെയ്തു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ പ്രതിയെ മഞ്ചേരി വനിതാ ജയിലിലേക്ക് മാറ്റും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!