ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

 

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍: 599/2024) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തവരുടെ അഭിമുഖം ജനുവരി 21, 22 തീയതികളില്‍ ജില്ലാ പി.എസ്.സിഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. പരിഷ്‌കരിച്ച കെ-ഫോം (അപ്പന്‍ഡിക്സ് -28) ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. ഫോണ്‍: 0495 2371971.


ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള മാരിടൈം ബോര്‍ഡിന് വേണ്ടി ബേപ്പൂര്‍ തുറമുഖത്ത് കാന്റീന്‍ കം ഡോര്‍മിറ്ററി നിര്‍മിക്കുന്ന സ്ഥലത്തുനിന്ന് മുറിച്ചുമാറ്റിയ മരങ്ങള്‍ വില്‍ക്കുന്നതിന് ലേലം/ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 27ന് ഉച്ചക്ക് 12 വരെ കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ ബേപ്പൂരിലെ ഓഫിസില്‍ സ്വീകരിക്കും. ഫോണ്‍: 0495 2414863.

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി ബ്ലോക്കിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കും. ഹോമിയോ നഴ്‌സ് കം ഫാര്‍മസിസ്റ്റ്/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) പാസായവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 7306434062.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!