അസി. പ്രൊഫസര്‍ നിയമനം


അസി. പ്രൊഫസര്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ അസി. പ്രൊഫസര്‍ (ഓപണ്‍) താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സംസ്ഥാന സര്‍ക്കാറിന്റെയോ കേരളത്തിലെ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയുടെയോ അംഗീകാരമുള്ള കോളേജില്‍നിന്നോ സ്ഥാപനത്തില്‍നിന്നോ ഒന്നോ രണ്ടോ ക്ലാസോടെ എം.എസ്.സി (എം.എല്‍.ടി), പി.എച്ച്.ഡി, എം.എല്‍.ടി (നോണ്‍ മെഡിക്കല്‍) വിഷയത്തില്‍ മൂന്ന് വര്‍ഷത്തെ അധ്യാപന പരിചയം. പ്രായപരിധി: 2025 ജനുവരി ഒന്നിന് 22-40. ശമ്പളം: 57400-182400. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 13ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍നിന്ന് എന്‍.ഒ.സി ഹാജരാക്കണം.

പാരമ്പര്യേതര ട്രസ്റ്റി നിയമനം
കൊയിലാണ്ടി താലൂക്ക് ശ്രീ എടക്കയില്‍തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് യോഗ്യരായ തദ്ദേശവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 22ന് വൈകിട്ട് അഞ്ചിന് മുമ്പ് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമീഷണറുടെ ഓഫീസില്‍ നല്‍കണം. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും ഓഫീസുമായി ബന്ധപ്പെടാം. അപേക്ഷാ ഫോം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.malabardevaswom.kerala.gov.in) ലഭിക്കും. ഫോണ്‍: 0495 2374547.

ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് തുറമുഖ പരിധിയിലെ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ഓഫീസ് കെട്ടിടത്തിന് മുകളില്‍ ഒരു വര്‍ഷത്തേക്ക് ലൈറ്റ് സംവിധാനത്തോടെ പരസ്യ ബോര്‍ഡ് സ്ഥാപിച്ച് പരിപാലിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജനുവരി 12ന് രാവിലെ 11 വരെ കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0495-2414863, 0495-2414039.

ഗതാഗത നിയന്ത്രണം
ഫറോക്ക് ഓള്‍ഡ് എന്‍.എച്ച് റോഡില്‍ (ഫറോക്ക് ബസ് സ്റ്റാന്‍ഡിന് മുന്‍വശം) പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സ്
ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുത്തിയാട് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി. അപേക്ഷയും രജിസ്ട്രേഷന്‍ ഫീസായ 150 രൂപയും (എസ്.സി/എസ്.ടി 100 രൂപ) ജനുവരി 15ന് മുമ്പ് പ്രിന്‍സിപ്പല്‍, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുത്തിയാട് (അഴകൊടി ക്ഷേത്രത്തിനു സമീപം), പുതിയറ പി.ഒ, കോഴിക്കോട് എന്ന വിലാസത്തില്‍ നല്‍കണം. വെബ്സൈറ്റ്: www.ihrd.ac.in. ഫോണ്‍: 0495 2721070, 8547005031.









