കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ. വി. രാജന്‍ ഉദ്ഘാടനം ചെയ്തു.

വയോജന വേദി കണ്‍വീനര്‍ കെ. ടി. ഗംഗാധരന്‍ മുഖ്യപ്രഭാഷണം നടത്തി. ചേനോത്ത് ഭാസ്‌കരന്‍, പി. രവീന്ദ്രന്‍, മുചുകുന്ന് ഭാസ്‌കരന്‍, എം.പി. ദീപ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ലൈബ്രറി പ്രസിഡണ്ട് പി. കെ. ഭരതന്‍ അധ്യക്ഷത വഹിച്ചു. പുഷ്പാര്‍ച്ചനയോടെ ആരംഭിച്ച ചടങ്ങിന്‌ അയ്യങ്കാളിയെ അനുസ്മരിച്ച് കെ. കെ. രാജീവന്‍ നാടന്‍പാട്ടു അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!