ഇന്നോവ കാറ് നിയന്ത്രണം വിട്ട് പിക്കപ്പ് വാനും തട്ടുകടയും ഇടിച്ച് തകര്‍ത്തു

 

 

കൊയിലാണ്ടി: കൊയിലാണ്ടി സിൽക്ക് ബസാറിൽ ദേശീയപാതയിൽ ഇന്നോവ കാറിടിച്ച് നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് തട്ടുകട തകർന്നു. കടയുടമയ്ക്ക് പരിക്കേറ്റു. സിൽക്ക് ബസാർ സ്വദേശി കണ്ടോത്ത് സത്യനാണ് പരിക്കറ്റത്. ഇന്ന് രാവിലെ 12.15 ഓടെയാണ് അപകടം.

ദേശീയ പാതയിൽ പാലക്കുളത്താണ് അപകടം നടന്നത്. ​ഗതാ​ഗത തടസം നേരിട്ടതിനെ തുടർന്ന് മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്തുവരികയായിരുന്ന ഇന്നോവ കാർ പിക്കപ്പ് വാനിന് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട പിക്കപ്പ് റോഡ് സൈഡിലുണ്ടായിരുന്ന തട്ടുകട ഇടിച്ചിട്ടു. ഈ സമയം കടയ്ക്കുള്ളിലായിരുന്ന സത്യന് പരിക്കേൽക്കുകയായിരുന്നു.

സത്യനെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നോവ കാറിടിച്ച് മറ്റൊരു കാറിനും കേടുപാട് സംഭവിച്ചിരുന്നു. കൊയിലാണ്ടി ഭാ​ഗത്ത് നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!