ഓണാഘോഷവുമായി കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയും നെസ്റ്റ് കൊയിലാണ്ടിയും



കൊയിലാണ്ടി: കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയും നെസ്റ്റ് കൊയിലാണ്ടിയും ചേര്‍ന്ന് പെരുവട്ടൂര്‍ നിയാര്‍ക്ക് ഇന്റര്‍നാഷണല്‍ അക്കാദമയില്‍ വെച്ച് ഓണാഘോഷം സംഘടിപ്പിച്ചു. ‘തെയ്തക’ എന്ന പേരില്‍ നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍പ്രസിഡന്റ് പവിത്രന്‍ കൊയിലാണ്ടി നിര്‍വഹിച്ചു. നെസ്റ്റ് പാലിയേറ്റീവ് ട്രഷറര്‍ ടി.പി ബഷീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൊയിലാണ്ടിക്കൂട്ടം കൊയിലാണ്ടി ചാപ്റ്റര്‍ ചെയര്‍മാന്‍ അസീസ് മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു.
യൂനുസ് ടി.കെ, ഫൈസല്‍ മൂസ, സഹീര്‍ഗാലക്‌സി, ഇല്യാസ്‌നന്തി, മുസ്തഫപൂക്കാട്, ഫാറുഖ്, സാദിഖ് സഹാറ, റിയാസ് പി കെ, ആയിഷജാസ്മിന്‍, ഷംസീറ ചെച്ചു എന്നിവര്‍ സംസാരിച്ചു
നിയാര്‍ക്ക് കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഓണസദ്യ, കമ്പവലി എന്നിവയും സംഘടിപ്പിച്ചു. കൊയിലാണ്ടിക്കൂട്ടം യു എ ഇ, ബഹറിന്‍, ഖത്തര്‍, കൊയിലാണ്ടി, കുവൈത്ത്, ഡല്‍ഹി,റിയാദ്, വനിതാ വിംഗ്കുടുംബങ്ങാംഗങ്ങളും ഓണാഘോഷപരിപാടികളില്‍ പങ്കാളികളായി. ചടങ്ങിന് റഷീദ് മൂടാടി നന്ദി അര്‍പ്പിച്ചു










