കൊയിലാണ്ടി നഗരസഭ ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 26 ന് തുടക്കമാവും

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ഓണം വിപണനമേള ആഗസ്ത് 26 ന് വൈകു. 4 മണിക്ക് ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്യുന്നതോടെ ആരംഭിക്കും.

മേളക്ക് മാറ്റു കൂട്ടുന്ന വിവിധ പരിപാടികളുടെ ഭാഗമായി വിപണനമേള, ഭിന്നശേഷി സർഗ്ഗോത്സവം, ബാലസഭ, അംഗനവാടി കലോത്സവം, വയോജന സംഗമം, ഇപ്പോഴുള്ള ഭരണ സമിതി അംഗങ്ങളും മുൻ ജനപ്രതിനിധി അംഗങ്ങളേയും ചേർത്തി ജനപ്രതിനിധി സംഗമം, സ്റ്റാഫ് – കൗൺസിൽ കലാപരിപാടികൾ, കുടുംബശ്രീ – അംഗനവാടി – ആശ പ്രവർത്തകർ – ഹരിത കർമ്മസേനാ വിഭാഗങ്ങളിലായുള്ള കലാപരിപാടികൾ, നാടൻപാട്ടുകൾ, സിനിമ പ്രദർശനം, ഗസൽ, മാപ്പിളപ്പാട്ടുകളുടെ സംഗീതരാവ് – ഇശൽ, സുംബാ ഡാൻസ്, അവാർഡ് നേടിയ നാടകം – ലക്ഷ്മണ രേഖ, പ്രശസ്ത കോമഡി താരങ്ങളുടെ ജാനു തമാശ, പിന്നണി ഗായകൻ പി. ജയചന്ദ്രൻ്റെ പഴയകാല ഗാനങ്ങളെ ഉൾക്കൊളിച്ചുള്ള ഓൾഡ് ഈസ് ഗോൾഡ് തുടങ്ങിയവ അരങ്ങേറും.

ഓണാഘോഷത്തിൻ്റെ ഭാഗമായി ആഗസ്ത് 28 ന് ടാബ്ലോ ഉൾപ്പടെ വാദ്യമേളത്തോടെ നഗരകേന്ദ്രത്തിൽ ഘോഷയാത്ര സംഘടിപ്പിക്കും.

കൊയിലാണ്ടി നഗരസഭ എട്ട് ദിവസങ്ങളിലായി നടത്തുന്ന ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തിൽ ചെയർപേഴ്സൺ കെ പി സുധ, വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, കൗൺസിലർമാരായ മനോജ്, വൈശാഖ് കൂടാതെ പ്രോഗ്രാം കമ്മിറ്റി കോട്ടിൽ ശശി തുടങ്ങിയവർ പങ്കെടുത്തു.
വിവിധ പരിപാടികളും തിയ്യതിയും

▶️26/8/25 – വിപണന മേള ഉദ്ഘാടനം വൈകുന്നേരം 4 മണി

▶️27/8/25- വിപണന മേള

▶️28/7/25
രാവിലെ 10.30 ഭിന്നശേഷി സര്ഗോത്സവം
3 മണി ഘോഷയാത്ര
5 മണി ഉദ്ഘാടനം
6 മണി നാടൻപാട്ട് (melomaniac)

▶️29/8/25
10 am സിനിമ
12 pm സിനിമ
3 pm – കുടുംബ ശ്രീ, അംഗൻവാടി, ആശ വർക്കർ, ഹരിത കർമസേന അംഗങ്ങളുടെ കലാപരിപാടി

▶️30/8/25
രാവിലെ. ബാലസഭ. ഏക ദിന ശില്പശാല.- kglps കോതമംഗലം
വൈകുന്നേരം -ഗസൽ

▶️31/8/25- അംഗൻവാടി കലോത്സവം

6.pm – ഇശൽ

▶️സപ്റ്റംബർ 1- , zumba dance, വയോജന സംഗമം

6 pm- നാടകം( ലക്ഷ്മണ രേഖ)

▶️സപ്റ്റംബർ 2- ജനപ്രതിനിധി സംഗമം, സ്റ്റാഫ്‌, കൗൺസിൽ കലാപരിപാടി

6 pm- ജാനു തമാശ

▶️സപ്റ്റംബർ 3 – old is gold ( പഴയ കാല ജയചന്ദ്രൻ song)
സമാപന ചടങ്ങ്

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!