കൊയിലാണ്ടി കുറുവങ്ങാട് സ്‌കൂട്ടറില്‍ ബസിടിച്ചുള്ള അപകടം; പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സ്‌കൂട്ടറില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കുറുവങ്ങാട് സ്വദേശി ചില്ല ബാലകൃഷ്ണന്‍ ആണ് മരിച്ചത്. എഴുപത്തിയൊന്ന് വയസായിരുന്നു.

ഇന്ന് രാവിലെ ഒമ്പതുമണിയ്ക്കുശേഷമായിരുന്നു അപകടം നടന്നത്. ഉഴിച്ചില്‍ നടത്താനായി സ്‌കൂട്ടറില്‍ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. ബാലകൃഷ്ണന്റെ സ്‌കൂട്ടറില്‍ ഇടിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ ബാലകൃഷ്ണന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഭാര്യ: പ്രസന്ന. മക്കള്‍: അജിത്ത്, അഞ്ജു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!