കടലില്‍ കാണാതായ കണ്ണന്‍കടവ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: കാപ്പാട് കടലില്‍ കാണാതായ കണ്ണന്‍കടവ് സ്വദേശി മുഹമ്മദ് ജാസിര്‍(22)ന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ മാറാട് ബീച്ചില്‍ നിന്ന് 11നോട്ടിക്കല്‍ മൈല്‍സ് അകലെ നിന്ന് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റല്‍ പോലിസെത്തി മൃതദേഹം കരയ്‌ക്കെത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട്‌കൊടുക്കുമെന്ന് പോലീസ് അറിയിച്ചു. ഉപ്പ: അഹമ്മദ് കോയ, ഉമ്മ: സൗജത്ത്, ഏകമകനാണ്.

കാട്ടിലപ്പീടിക അമ്പലപ്പള്ളി ഹാര്‍ഡ് വെയര്‍ഷോപ്പിലെ ജീവനക്കാരനായിരുന്നു ജാസിര്‍. ജൂലൈ 24 മുതലാണ് ജാസിറിനെ കാണാതായത്. വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ജോലി സ്ഥലത്തേക്ക് തിരിച്ചുപോയ ജാസിര്‍ കടയിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ണങ്കടവ് ബീച്ചിന് സമീപം ജാസിര്‍ ഉപയോഗിച്ചിരുന്ന ബൈക്കും ചാവിയും ഹെല്‍മറ്റും കണ്ടെത്തിയിരുന്നു. കടലില്‍ വീണതാകാമെന്ന സംശയത്തെ തുടര്‍ന്ന് ബേപ്പൂര്‍ മുതല്‍ കണ്ണൂര്‍വരെയുള്ള ഭാഗത്ത് ബോട്ടുകള്‍ ഉപയോഗിച്ചും ഹെലികോപ്റ്റര്‍ ഉപയോഗിച്ചും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!