പഠന സഹായത്തിന് അപേക്ഷിക്കാം

പഠന സഹായത്തിന് അപേക്ഷിക്കാം

കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങളുടെ മക്കളില്‍നിന്ന് പഠന സഹായത്തിനും സ്‌കോളര്‍ഷിപ്പിനും ക്യാഷ് അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പഠനസഹായത്തിനുള്ള അപേക്ഷകള്‍ ജൂലൈ ഒന്ന് മുതല്‍ 31 വരെയും വിവിധ കോഴ്സുകള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ കോഴ്സ് തുടങ്ങി 45 ദിവസം വരെയും എസ്എസ്എല്‍സി ഫുള്‍ എ പ്ലസ് ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷകള്‍ ആഗസ്റ്റ് 31 വരെയും ഓഫീസില്‍ സ്വീകരിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
അപേക്ഷയോടൊപ്പം ക്ഷേമനിധി പാസ്ബുക്ക്, ബോര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡ് (2024ല്‍ പുതുക്കിയിരിക്കണം), ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. സ്വകാര്യ/സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ അലോട്ട്മെന്റ് മെമ്മോ അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോണ്‍: 0495 2365553.

അപേക്ഷ ക്ഷണിച്ചു

ബേപ്പൂര്‍ ഗവ. ഐടിഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ് ഡി/സിവില്‍ ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in വഴി ജൂണ്‍ 30 വരെ അപേക്ഷ നല്‍കാം. റാങ്ക് പട്ടിക, കൗണ്‍സിലിങ് തീയതി എന്നിവ ഐടിഐ നോട്ടീസ് ബോര്‍ഡിലും രജിസ്ട്രേഡ് മൊബൈലിലും ലഭിക്കും. ഫോണ്‍: 0495 2415040.

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എസി കാര്‍ വാടകക്ക് നല്‍കാന്‍ ഉടമകളില്‍നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ രണ്ട് വൈകീട്ട് മൂന്ന് മണി. ഫോണ്‍: 0495 2373575, 8281999046.


തൊഴില്‍ മേള: കമ്പനികള്‍ക്ക് അവസരം

കാസര്‍കോഡ് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് ജൂലൈ 19ന് തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് കോളേജില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ കമ്പനികള്‍ക്ക് അവസരം. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ജൂണ്‍ 30. വിശദ വിവരങ്ങള്‍ക്ക്: employabilitycentrekasaragod@gmail.com, 9207155700.

ഐടിഐ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

വളയം ഗവ. ഐടിഐയിലെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍ ദ്വിവത്സര കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://www.itiadmissions.kerala.gov.in വെബ്‌സൈറ്റിലൂടെയും https://detkerala.gov.in ലിങ്ക് വഴിയും ജൂണ്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. ഫോണ്‍: 0496-2461263, 9947161984.

സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്യാമ്പ്: അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ കോച്ചിങ് സെന്റര്‍ പ്രിന്‍സിപ്പല്‍മാരുടെയും നേതൃത്വത്തില്‍ ന്യൂനപക്ഷ വിഭാഗത്തിലെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, ബിരുദ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏകദിന സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിക്കും.

ക്യാമ്പുകള്‍ നടത്താന്‍ താല്‍പര്യമുള്ള കോഴിക്കോട് ജില്ലയിലെ ന്യൂനപക്ഷ പ്രാതിനിധ്യമുള്ള ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി/കോളേജ് പ്രിന്‍സിപ്പല്‍മാര്‍ ജൂണ്‍ 25ന് വൈകീട്ട് അഞ്ചിന് മുമ്പ് കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെല്ലില്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ (a1acollectoatekkd@gmail.com) അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495 2370518, 0495 2724610.

 ലീഗല്‍ കൗണ്‍സിലര്‍, അഡ്വൈസർ ‍ നിയമനം

പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമവും (പിഒഎ ആക്ട്) പൗരാവകാശ സംരക്ഷണ നിയമവും മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കുക, അതിക്രമത്തിനിരയാകുന്ന പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ പട്ടികജാതി വികസന വകുപ്പ് രൂപം നല്‍കിയ ‘ജ്വാല’ ലീഗല്‍ സെല്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലീഗൽ അഡ്വൈസർ, ജ്വാല ലീഗല്‍ സെല്‍ അസിസ്റ്റന്റ്, ജില്ലകളില്‍ ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.

യോഗ്യത (ലീഗല്‍ കൗണ്‍സിലര്‍): അപേക്ഷകര്‍ പട്ടികജാതി വിഭാഗക്കാരായിരിക്കണം. നിയമ ബിരുദവും അഡ്വക്കേറ്റായി രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി: 21-40. പ്രതിമാസ ഹോണറേറിയം 20,000 രൂപ. അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാപട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് -673020 വിലാസത്തില്‍ ജൂണ്‍ 30ന് വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കാം.

ലീഗല്‍ അഡ്വൈസർ: നിയമ ബിരുദവും കുറഞ്ഞത് അഭിഭാഷകനായി അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 21-45. പ്രതിമാസ ഹോണറേറിയം 25,000 രൂപ.
ജ്വാല ലീഗല്‍ സെല്‍ അസിസ്റ്റന്റ്: ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. എല്‍എല്‍ബി/എംഎസ്ഡബ്യൂ ബിരുദധാരികള്‍ക്ക് മുന്‍ഗണന. പ്രായപരിധി: 21-35. പ്രതിമാസ ഓണറേറിയം 18,000.
ജ്വാല ലീഗല്‍ സെല്‍ അസിസ്റ്റന്റ്, ലീഗല്‍ അഡ്വൈസർ അപേക്ഷകള്‍ തിരുവനന്തപുരത്തെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ (ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ്, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-695033) സമര്‍പ്പിക്കണം. അവസാന തീയതി: 2025 ജൂണ്‍ 30ന് വൈകീട്ട് അഞ്ച് മണിവരെ.

കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കണം. ഫോണ്‍: 0495 2370379, 2370657.

പ്രവേശനം ആരംഭിച്ചു

ഐഎച്ച്ആര്‍ഡിയുടെ മോഡല്‍ പോളിടെക്നിക് കോളേജുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പാസായവര്‍ക്ക് ഡിപ്ലോമ കോഴ്സിന്റെ ഒന്നാം വര്‍ഷത്തിലേക്കും ഐടിഐ/പ്ലസ് ടു സയന്‍സ് പാസായവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി ഡിപ്ലോമ കോഴ്സിന്റെ രണ്ടാം വര്‍ഷത്തിലേക്കും അഡ്മിഷന്‍ നേടാം. വിശദവിവരങ്ങള്‍ www.polyadmission.org വെബ്സൈറ്റില്‍ ലഭിക്കും.

വഖഫ് ട്രൈബ്യൂണല്‍ ക്യാമ്പ് സിറ്റിങ്

കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ ക്യാമ്പ് സിറ്റിങ് ജൂലൈ 10ന് എറണാകുളം കലൂരിലെ കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ഹെഡ് ഓഫീസ് കെട്ടിടത്തില്‍ നടക്കുമെന്ന് ശിരസ്തദാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!