നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമം ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമം ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവേശനോത്സവം കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. നിര്‍മ്മല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ അമല്‍ സരാഗ അധ്യക്ഷത വഹിച്ചു. ശ്രീ ശങ്കരാചാര്യ സംസ്‌കൃതം സര്‍വ്വകലാശാല മലയാള വിഭാഗം അധ്യാപകന്‍ വി. അബ്ദുള്‍ ലത്തീഫ്  മുഖ്യ പ്രഭാഷണം നടത്തി. പി. ടി. എ വൈസ് പ്രസിഡന്റ് ഒ. കെ. സുരേഷ്, എസ്. എം. സി. ചെയര്‍മാന്‍ പി. വിജയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

പ്രിന്‍സിപ്പാള്‍ കെ. കെ. അമ്പിളി സ്വാഗതവും,  കെ. പി. വിനിത് നന്ദിയും പ്രകാശിപ്പിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു. രക്ഷിതാക്കള്‍ക്ക് സോളമന്‍ ബേബി, സിന്ധു വി. കെ എന്നിവര്‍ ക്ലാസെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!