എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയശതമാനം, വിജയശതമാനം കൂടുതൽ കണ്ണൂരിൽ


പുനർ മൂല്യനിർണയം സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷ ഈ മാസം 12 മുതൽ 15 വരെ നൽകാം. ഈ മാസം 28 മുതൽ ജൂൺ അഞ്ച് വരെയാണ് സേ പരീക്ഷ.
വൈകിട്ട് നാലു മണി മുതൽ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈൽ ആപ്പിൽ ഫലം അറിയാനാകും. പിആര്‍ഡി ആപ്പിന് പുറമെ ഈ വെബ് സൈറ്റുകളിലും പരീക്ഷാഫലം അറിയാം.
1. https://pareekshabhavan.kerala.gov.in/
2. https://kbpe.kerala.gov.in
3. https://results.digilocker.kerala.gov.in
4. https://sslcexam.kerala.gov.in
5. https://prd.kerala.gov.in
6. https://results.kerala.gov.in
7. https://examresults.kerala.gov.in
8. https://results.kite.kerala.gov.ഇൻ
ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എഎച്ച്എസ്എൽസി ഫലവും ഇന്ന് പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എസ്എസ്എൽസി (എച്ച്ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി(എച്ച്ഐ) റിസൾട്ട് http://thslchiexam.kerala.gov.in ലും എഎച്ച്എസ്എൽസി റിസൾട്ട് http://ahslcexam.kerala.gov.in ലും എന്ന വെബ്സൈറ്റിലും ലഭിക്കും.
സംസ്ഥാനത്തെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളും ഗള്‍ഫിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതിയത്. 4,27,000 വിദ്യാർഥികളായിരുന്നു കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതിയിരുന്നത്. 99.69 ആയിരുന്നു വിജയ ശതമാനം.







