കൊയിലാണ്ടി നഗരസഭാ കുടുംബശ്രീ തലമുറ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയുടെ നേതൃത്വത്തിൽ തലമുറ സംഗമം സംഘടിപ്പിച്ചു.വയോജന ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ ചർച്ചയും കലാപരിപാടികളുമായി നടന്ന ഒരു ദിവസത്തെ ക്യാമ്പയിൻ നഗരസഭ അധ്യക്ഷ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്സൺ എം. പി. ഇന്ദുലേഖ അദ്ധ്യക്ഷത വഹിച്ചു.
സെമിനാറിൽ വിവിധ വിഷയങ്ങളിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു , ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ. സുധാകരൻ, ശശി കോട്ടിൽ, സി. ഡി. എസ്. അധ്യക്ഷ കെ. കെ. വിബിന, ഓക്സിലറി ഗ്രൂപ്പ് അംഗം അമൃത എന്നിവർ ക്ലാസ് നയിച്ചു. സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി, കൗൺസിലർമാരായ എം. ദൃശ്യ, പ്രഭ, ടി. കെ. ഷീന, എ. ലളിത എൻ. ടി. രാജീവൻ, സി ഡി എസ് ഉപാധ്യക്ഷരായ സുധിന, വി. ആരിഫ എന്നിവർ സംസാരിച്ചു.





