പ്ലാനറ്ററി പരേഡ് കാത്ത് ഇന്ത്യ; 7 ഗ്രഹങ്ങള്‍ ഒരേ സമയം ദൃശ്യമാകും

ആകാശത്തെ ഒരു വിസ്മയക്കാഴ്ചയാണ് പ്ലാനറ്ററി പരേഡ്. ഏഴ് ഗ്രഹങ്ങള്‍- ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി, നെപ്റ്റിയൂണ്‍, യുറാനസ്, ബുധന്‍ എന്നിവ സൂര്യന്റെ ഒരേ വശത്ത് എത്തുന്നതിനാല്‍ ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഇവ നിരനിരയായി പോകുന്നത് പോലെ കാണപ്പെടുന്നു ഈ പ്രതിഭാസമാണ് പ്ലാനറ്ററി പരേഡ്.

2025 ജനുവരിയില്‍ ആരംഭിച്ച പ്ലാനറ്ററി പാരഡി അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഫെബ്രുവരി 28ന് രാത്രി വളരെ കുറച്ച് നേരത്തേക്ക് മാത്രം സൗരയൂഥത്തില്‍ എല്ലാ ഗ്രഹങ്ങളെയും ഒരുമിച്ച് നിരയായി കാണാം. ബുധന്‍ കൂടി ഈ വിന്യാസത്തിന്റെ ഭാഗമാകുന്നതോടെ ഏഴ് ഗ്രഹങ്ങളും ഒരേ സമയം ദൃശ്യമാകും. സൂര്യനോട് അടുത്തായതിനാല്‍ ബുധനെ സാധാരണയായി കാണാന്‍ പ്രയാസമാണ്. എന്നാല്‍ ഫെബ്രുവരി 28-ന് സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ ബുധനെയും കാണാനാകും.

ഈ ഗ്രഹങ്ങളുടെ ഒത്തുചേരല്‍ ഇന്ത്യയിലും ദൃശ്യമാകും, 2025 മാര്‍ച്ച് 3 വരെ ഇന്ത്യയില്‍ ഈ ആകാശ കാഴ്ച പ്രതീക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂര്യാസ്തമയത്തിന് ശേഷം, ഏകദേശം 45 മിനിറ്റിനുള്ളില്‍ ഈ കാഴ്ച വ്യക്തമാകും. പ്രകാശം കുറഞ്ഞ ഒരിടം കണ്ടെത്തുന്നത് കാഴ്ചയുടെ വ്യക്തതയ്ക്ക് സഹായിക്കും. നഗ്‌നനേത്രങ്ങള്‍ കൊണ്ട് ചില ഗ്രഹങ്ങളെ കാണാന്‍ സാധിക്കുമെങ്കിലും, യുറാനസിനെയും നെപ്റ്റിയൂണിനെയും പോലുള്ള ഗ്രഹങ്ങളെ കാണാന്‍ ബൈനോക്കുലറുകളോ ടെലിസ്‌കോപ്പോ ഉപയോഗിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!