ആരോഗ്യ പ്രവർത്തകർ പ്രതിഷേധിച്ചു
കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്കിടെ ഡോക്ടര്‍ കൊല്ലപ്പെട്ട ദാരുണമായ സംഭവത്തില്‍ കൊയിലാണ്ടി താലൂക് ആശുപത്രിയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും പ്രതിഷേധിച്ചു.
നഗരത്തില്‍ നടത്തിയ പ്രധിഷേധ പ്രകടനത്തിന് ആശുപത്രി ആര്. എം. ഒ. ഡോക്ടര്‍ മുഹമ്മദ് അഫ്സല്, ഡോ: സന്ധ്യ കുറുപ്പ്, ഡോ: ഷീല ഗോപാലകൃഷ്ണന്, ഡോ: സുജിത് കുമാര്‍, ലേസെക്രട്ടറി റീന ആര്. ടി. ,നഴ്സിംഗ് സുപ്രണ്ട് ഷജില കെ, സി. സി. സതീശന് സീനിയര്‍ ക്ലാര്‍ക്ക്, ഹെഡ് നേഴ്സ് ജൂബിലി സി. എന്നിവര്‍ നേതൃത്വം നല്കി.


