കിണറിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി 

കൊയിലാണ്ടി: കിണറിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി ഇന്ന് രാവിലെ 9:30 ഓട് കൂടിയാണ് കൊയിലാണ്ടി ടൗണിൽ ബീച്ച് റോഡിൽ മുനഫർ ഹൗസിൽ സെയ്ദ് ജാഫർ എന്നയാളുടെ വീട്ടിലെ 5 മീറ്റർ ആഴവും രണ്ട് മീറ്റർ വെള്ളവും ഉള്ള കിണറിൽ പോത്ത് വീണത്.

കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇ. എം. നിധിപ്രസാദ്  കിണറിലിറങ്ങി സേനാംഗങ്ങളുടെ സഹായത്തോടുകൂടി റെസ്ക്യൂ റോപ്പ് ഉപയോഗിച്ച് പോത്തിനെ സുരക്ഷിതമായി കരക്കെത്തിക്കുകയും ചെയ്തു. ഗ്രേഡ് ASTO മജീദ് എം ന്റെ നേതൃത്വത്തിൽ FRO മാരായ രതീഷ് കെ എൻ, എം. ജാഹിർ, കെ. നിതിൻരാജ് ,ഹോം ഗാർഡുമാരായ ഓംപ്രകാശ്, ഇ. എം. ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!