തൂവ്വക്കാട് ബീച്ചിനു സമീപം കാടുകള്‍ക്ക് തീ പിടിച്ചു


കൊയിലാണ്ടി: തൂവ്വക്കാട് ബീച്ചിനു സമീപം കാടുകള്‍ക്ക് തീ പിടിച്ചു. ഇന്ന് വൈകുന്നേരം 3 മണിയോടുകൂടിയാണ് പൊയില്‍ക്കാവ് ബീച്ചിന് സമീപമുള്ള തുവ്വകാട് പ്രദേശത്ത് തീ പടര്‍ന്നത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും കൗണ്ടര്‍ഫയര്‍ ചെയ്തും ഫയര്‍ ബീറ്റണ്‍ ഉപയോഗിച്ചും തീ പൂര്‍ണമായും കെടുത്തി.
അലക്ഷ്യമായി തീയിട്ടതില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. ASTO അനില്‍കുമാര്‍ പി എമ്മിന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി കെ ബാബു,ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ രതീഷ് കെ എന്‍, ഇര്‍ഷാദ് ടി കെ, നിധിപ്രസാദ് ഇഎം, ലിനീഷ് എം, സുജിത്ത് എസ് പി, നവീന്‍ ഹോം ഗാര്‍ഡ് മാരായ രാജേഷ് കെ പി, ബാലന്‍ ഇ എം എന്നിവര്‍ തീ അണക്കുന്നതില്‍ ഏര്‍പ്പെട്ടു.






