കൊയിലാണ്ടി ജിവിഎച്ച്എസ്എസ് ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ജനുവരി 16 വ്യാഴാഴ്ച

കൊയിലാണ്ടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം 2025 ജനുവരി 16 വ്യാഴാഴ്ച 11 മണിക്ക് കൊയിലാണ്ടി എം എല്‍ എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍ പെഴ്സണ്‍ സുധ കിഴക്കേപ്പാട്ട് ,മുന്‍ എംഎല്‍എമാരായ കെ ദാസന്‍, പി വിശ്വന്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വ കെ സത്യന്‍ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിജില പറവക്കൊടി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ കെ അജിത്ത് ,ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജു ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ പ്രജില, കൊയിലാണ്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ എ ലളിത , എ അസീസ് , വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി റീജ്യണല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അപര്‍ണ വി, പി ടി എ പ്രസിഡന്റ് വി സുചീന്ദ്രന്‍ എസ് എം സി ചെയര്‍മാന്‍ ഹരീഷ് എന്‍കെ, മദര്‍ പിടിഎ പ്രസിഡന്റ് ഷിംന, യു കെ ചന്ദ്രന്‍, എന്‍ വി വത്സന്‍, ഗംഗാധരന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രദീപ് കുമാര്‍ എം വി, ഹെഡ്മാസ്റ്റര്‍ സുധാകരന്‍ കെ.കെ, വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ ബിജേഷ് ഉപ്പാലക്കല്‍ പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിനീഷ് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

പത്രസമ്മേളനത്തില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ നിജില പറവക്കൊടി വാര്‍ഡ് കൗണ്‍സലര്‍ എ ലളിത പി ടി എ പ്രസിഡന്റ് വി ശുചീന്ദ്രന്‍, പ്രിന്‍സിപ്പല്‍ എന്‍ വി പ്രദീപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ സുധാകരന്‍ കെ.കെ , വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ ബിജേഷ് ഉപ്പാലക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ സഗീര്‍ കെ വി , എം ജി ബല്‍രാജ് എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!