ശശികല ശിവദാസന്‍ എഴുതിയ ‘കണിക്കൊന്നയില്‍ നിന്നും ചിനാറിലൂടെ സിയാറോസിലേക്ക് ‘ പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട്: കോഴിക്കോട് എം. എസ്. എസ്. ഓഡിറ്റോറിയത്തില്‍ വെച്ച്‌
പ്രൗഢഗംഭീരമായ സദസ്സില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി കേണല്‍ ആര്‍. കെ. നായര്‍ക്ക് ആദ്യപ്രതി നല്‍കി പ്രകാശനംചെയ്തു.

കല്‍പ്പറ്റ നാരായണന്‍, പി. സുരേന്ദ്രന്‍, പി. കെ. പാറക്കടവ്, നന്ദകിഷോര്‍, ദീപാ നിഷാന്ത് തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. ശ്രീനഗറിലും ലേ – ലഡാക്കിലും ഒന്നൊന്നര മാസത്തോളം സഞ്ചരിച്ച് എഴുതിയതാണീ പുസ്തകം. അവിടെ നടന്ന പല യുദ്ധങ്ങളെപ്പറ്റിയും പട്ടാളക്കാരുടെയും സാധാരണ ജനങ്ങളുടെ ജീവിതങ്ങളെ പറ്റിയും പ്രകൃതിയെപ്പറ്റിയും ഒരു കഥ പോലെ നിങ്ങള്‍ക്ക് വായിച്ച് അറിയാനാവും. ശശികല കൊയിലാണ്ടി കോതമംഗലം സ്വദേശിനിയാണ്.  പുസ്തകം കൊയിലാണ്ടി ദ മാസ്റ്റര്‍ പുസ്തക ഭവനില്‍ ലഭ്യമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!