സാഹസികത നിറച്ച് വ്യോമസേനയുടെ എയർഷോ


കോഴിക്കോട്: കാണികളിൽ ആവേശത്തിരയുയർത്തി വ്യോമസേനയുടെ എയർഷോ. വ്യോമസേനയുടെ കോയമ്പത്തൂർ സുലൂരിലെ 43 വിങ്ങിൽ നിന്നുള്ള ദി ഗ്രേറ്റ് സാരംഗ്സ് എന്ന് വിളിപ്പേരുള്ള നാല് ഹെലികോപ്റ്ററുകളാണ് ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ബേപ്പൂരിന്റെ ആകാശത്ത് സാഹസിക പറക്കൽ നടത്തിയത്.
കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉൾപ്പെടെയുള്ളവർ കുടുംബസമേതം ഒരു മണിക്കൂർ നീണ്ട എയർഷോ കാണാൻ എത്തിയിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ സാഹസികത്തികവും പ്രൗഢിയും പ്രതിഫലിപ്പിക്കുന്നവയുമായിരുന്നു എയർഷോ.





