അറബിക് ഭാഷാ ദിനം ആചരിച്ച് ചേമഞ്ചേരി യു.പി സ്കൂൾ

ചേമഞ്ചേരി : അന്താ രാഷ്ട്ര അറബി ഭാഷാ ദിനാചരണത്തിൻ്റെ ഭാഗമായി ചേമഞ്ചേരി യു.പി സ്കൂളിൽ സംഘടിപ്പിച്ച അറബിക് എക്സിബിഷൻ ശ്രീശു മാസ്റ്റർ ഉദ്ഘാടനം ചെയ്തു . സ്കൂൾ അറബിക് ക്ലബിൻ്റെ നേതൃത്വത്തിലാണ് എക്സിബിഷൻ തയ്യാറാക്കിയത് . കുട്ടികൾ തയ്യാറാക്കിയ വിവിധ ആർട്ട് വർക്കുകളും അക്ഷരങ്ങളും കാലിഗ്രാഫിയും ഏറെ ആകർഷണം നിറഞ്ഞതായിരുന്നു.
അറബി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് അറബി ഭാഷാധ്യാപകൻ അബ്ദുൽ റഹീം ഫൈസി കുട്ടികൾക്ക് ബോധവൽക്കരണം നടത്തി . ഷരീഫ് വി, ആസിഫ്കലാം , ലാലുപ്രസാദ് , സുഹറ, നസീറ, വിനീത , ഷീജ, ഷംന , സുഹറ, മിദ്ലാജ്, റലീഷ ബാനു, അനുദ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ കലാപരിപാടികളും ഘോഷ യാത്രയും നടന്നു.





.

