പുലപ്ര ക്കുന്നിലെ മണ്ണെടുപ്പ് നിർത്തിവെക്കണം

മേപ്പയ്യൂർ പുലപ്രക്കുന്ന് മലയിലെ മണ്ണെടുപ്പ് നിർത്തിവെക്കണമെന്ന് പുലപ്രക്കുന്ന് മല സംരക്ഷണ സമിതി, രൂപീകരണ കൺവെൻഷൻ ആവശ്യപ്പെട്ടു.
സമീപവാസികളായ ജനങ്ങളുടെ സുരക്ഷക്കും ജീവനും ഭീഷണിയാണ്., മണ്ണെടുപ്പ്. അനുമതിപത്രത്തിലെ നിബന്ധനകൾ കാറ്റിൽപ്പറത്തിയാണ് വാഗാഡ് കമ്പനി ഖനനം നടത്തുന്നത്. ജിയോളജി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പ്രഥമ ,ദൃഷ്ട്യാ ഇത് ബോധ്യപ്പെട്ടതാണ്.

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ, ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം പി.പ്രകാശൻ അധ്യക്ഷത, വഹിച്ചു.വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കൾ സംസാരിച്ചു.

ഗ്രാമ പഞ്ചായത്തംഗം പി.പ്രകാശൻ
ചെയർമാനും സിബിലചന്ദ്രൻ ജനറൽ കൺവീനറുമായി പുലപ്രക്കുന്ന് മല സംരക്ഷണ സമിതിക്ക് രൂപം നൽകി. കെ. എം. രാജീവൻ, സത്യൻ വിളയാട്ടൂർ, രവി വൃന്ദാ വനം (വൈസ് ചെയർമാൻമാർ).
രവീന്ദ്രൻ വള്ളിൽ, അഭിനവ് പുലപ്രമേൽ, പി. ബാലകൃഷ്ണൻ, പി. പി. രവീന്ദ്രൻ (ജോ. കൺവീനർമാർ എന്നിവരാണ് സഹ ഭാരവാഹികൾ.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!