കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ കല്പറ്റ നാരായണന് കൊയിലാണ്ടിയില്‍ ആദരം

കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമി ചെയര്‍മാനായി നിയമിതനായ പ്രമുഖ കവിയും എഴുത്തുകാരനുമായ കല്പറ്റ നാരായണനെ കൊയിലാണ്ടി എം.എല്‍.എ കെ. പ്രവീണ്‍ കുമാര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് പുതിയ നേതൃത്വത്തെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സാഹിത്യ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെ മുന്‍നിര്‍ത്തിയായിരുന്നു ആദരിക്കല്‍.

കല്പറ്റ നാരായണന്റെ കൊയിലാണ്ടിയിലെ വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ.പി.എസ്.ടി.എ  സംസ്ഥാന പ്രസിഡന്റ് പി. കെ. അരവിന്ദന്‍, കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ എന്നിവര്‍ പങ്കെടുത്തു. സാഹിത്യ അക്കാദമിയുടെ സ്വതന്ത്രവും നിഷ്പക്ഷവുമായ സ്വഭാവം നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ കല്പറ്റ നാരായണന്റെ നേതൃത്വത്തിന് സാധിക്കുമെന്ന് നേതാക്കള്‍ ആശംസിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!