വീടിന്റെ വാതില്‍ കുത്തി തുറന്ന് മോഷ്ടാവ് ഉറങ്ങികിടക്കുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണ്ണ മാല കവര്‍ന്നു

കൊയിലാണ്ടി: കൊയിലാണ്ടി അരങ്ങാടത്ത് വീടിന്റെ വാതില്‍ കുത്തി തുറന്ന് മോഷ്ടാവ് ഉറങ്ങികിടക്കുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണ്ണ മാല കവര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മഹരിഫ് വീട്ടിലെ ഫിറോസിന്റെ വീട്ടിലാണ് മോഷണം മുന്‍ വശത്തെ വാതില്‍ കുത്തി തുറന്ന് അകത്ത് കയറി ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മ നൈസയുടെ കഴുത്തിലെ അര പവനോളം വരുന്ന സ്വര്‍ണ്ണാഭരണം പൊട്ടിച്ചെടുക്കുകയായിരുന്നു.
വീട്ടുകാരുടെ പരാതി പ്രകാരം കൊയിലാണ്ടി സി. ഐ. ശ്രീലാല്‍ ചന്ദ്രശേഖര്‍, എസ് ഐ മാരായ കെ കെ. എസ് ജിതേഷ് , മണി .എസ് സി പി ഒ ബിജു വാണിയംകുളം, സതീശന് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദരും, ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചു.




