അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം


ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്നോളജി, കണ്ണൂരിനു കീഴിലെ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫാഷന്‍ ഡിസൈനിംഗ്/ഗാര്‍മെന്റ് ടെക്നോളജി/ ഡിസൈനിങ്ങ് മേഖലയില്‍ ബിരുദാനന്തര ബിരുദം, യൂജിസി നെറ്റ്, അധ്യാപന പരിചയം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
യു.ജി.സി. നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്ത പക്ഷം, ഫാഷന്‍ ഡിസൈനിംഗ്/ഗാര്‍മെന്റ് ടെക്നോളജി/ ഡിസൈനിങ്ങ് മേഖലയില്‍ പി.ജി. ഡിഗ്രി യോഗ്യതയും അധ്യാപന പരിചയവുമുള്ള മറ്റ് ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം ഡിസംബര്‍ 17 ന് വൈകീട്ട് അഞ്ചിനകം എക്സിക്യൂട്ടീവ് ഡയരക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി-കണ്ണൂര്‍, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷകള്‍ നല്‍കണം.
ഇ-മെയില്‍ മുഖേനയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. വിവരങ്ങള്‍ക്ക് 0497 2835390

യുവജന കമ്മീഷന് ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗമത്സരം
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ അവസാനം കോഴിക്കോട് വെച്ചാണ് മത്സരം സംഘടിപ്പിക്കുക. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 15,000 രൂപ, 10,000 രൂപ, 5000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനാഘോഷത്തോട നുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
അഞ്ച് മിനിറ്റാണ് സമയം. വിഷയം അഞ്ച് മിനിറ്റ് മുമ്പ് നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയില്‍ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന് ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന
യുവജന കമ്മീഷന്, വികാസ് ഭവന്, പി.എം. ജി, തിരുവനന്തപുരം -33),
നേരിട്ടോ നല്‍കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 20. ഫോണ്‍, 8086987262, 0471-2308630.






