ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ചുറ്റുമതിന്റെയും കവാടത്തിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വ്വഹിച്ചു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ചുറ്റുമതിന്റെയും കവാടത്തിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിര്‍വ്വഹിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ിംഗ് കമ്മറ്റി ചെയര്മാന് കെ അഭിനീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ അതുല്യ ബൈജു ആധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വികസന സ്റ്റാന്റിംങ് കമ്മറ്റി ചെയര്മാന് കെ ജീവാനന്ദന് മാസ്റ്റര്‍ ബ്ലോക്ക് മെമ്പര്‍മാരായ ഷീബ ശ്രീധരന്, സുഹറ ഖാദര്‍, രജില ടി എം, എം പി മൊയ്തീന് കോയ, ശബിന ഡോക്ടര്‍, നസീറ എന്‍ സി എന്നിവര്‍ സംസാരിച്ചു. ആശുപത്രി ഹെല്‍ത്ത് ഇന്സ്പ്പെറ്റര് സജീഷ് സി വി നന്ദിയും പറഞ്ഞു.








