ജമ്മു കശ്മീർ ഭീകരാക്രമണം; ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ, സൗജന്യ റീഷെഡ്യൂളിംഗിനും റീഫണ്ടിനും അവസരം


ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ. ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കുമുള്ള ടിക്കറ്റ് നിരക്ക് വെട്ടി കുറച്ചു. ടിക്കറ്റ് റദ്ദാക്കുന്നതും റീ ഷെഡ്യൂൾ ചെയ്യുന്നതും സൗജന്യം. പ്രതിസന്ധി സമയത്ത് യാത്രക്കാർക്കൊപ്പമെന്ന് എയർ ഇന്ത്യ അറിയിച്ചു.
ശ്രീനഗറില്‍ നിന്നും കൊച്ചി, തിരുവനന്തപുരം, അഗര്‍ത്തല, അയോധ്യ, ചെന്നൈ, ഗോവ, മുംബൈ, പട്‌ന, വാരാണസി തുടങ്ങി 26 സ്ഥലങ്ങളിലേക്ക് വണ്‍ സ്റ്റോപ് സര്‍വീസുകളുമുണ്ട്. പഹല്‍ഗാമിലുണ്ടായ ഈ ദുഃഖകരമായ സാഹചര്യത്തില്‍ തങ്ങളുടെ അതിഥികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
അതേസമയം, രാജ്യത്തെ നടുക്കിയ കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ 29 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ ലഷ്ക്കർ ഇ ത്വയ്ബയുടെ കൊടും ഭീകരൻ സൈഫുള്ള കസൂരിയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.






