എം.ടി പത്മയുടെ നിര്യാണത്തില്‍ കൊയിലാണ്ടിയില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു


കൊയിലാണ്ടി: മുന്‍ മന്ത്രിയും, കൊയിലാണ്ടിയുടെ വികസന നായികയുമായിരുന്ന എം.ടി പത്മയുടെ നിര്യാണത്തില്‍ കൊയിലാണ്ടിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. അഡ്വ. കെ കെ.വിജയന് അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.പി.സി.സി. മെമ്പര്‍ സി. രത്നവല്ലി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.
എം.എല്‍.എ കാനത്തില്‍ ജമീല, പി.വിശ്വന് മാസ്റ്റര്‍, ദുല്‍ഖിഫില്‍, മുരളി തോറോത്ത്, ജയ്ക്കിഷ് മാസ്റ്റര്‍, അഡ്വ: സുനില്‍ മോഹന്‍, അസീസ് മാസ്റ്റര്‍, അഡ്വ: ടി.കെ രാധാകൃഷ്ണന്, പി. ചാത്തപ്പന് മാസ്റ്റര്‍, റഷീദ് മാസ്റ്റര്‍, സി.വി. ബാലകൃഷ്ണന്, വി.ടി. സുരേന്ദ്രന്, പി.വി. വേണു ഗോപാലന്, സി.പി. മോഹനന് എന്നിവര്‍ സംസാരിച്ചു.









