Wednesday, March 18, 2026
Latest:

Primeedition

Real news on-time

തൊഴിലിടസുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി

പേരാമ്പ്ര : മേപ്പയ്യൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാർക്ക് വേണ്ടി തൊഴിലിടസുരക്ഷയെ കുറിച്ചും അഗ്നിബാധാ പ്രതിരോധ മാർഗങ്ങളെപ്പറ്റിയും ബോധവൽക്കരണക്ലാസ് നടത്തി. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ്സെടുത്തു.

വിവിധതരം ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് വിശദമാക്കുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു. എൽ പി ജി സിലിണ്ടർ അപകട സാധ്യതകളും മുൻകരുതലുകളും പ്രതിരോധ മാർഗ്ഗങ്ങളും വിശദീകരിച്ചു. ജീവനക്കാരുടെ സംശയങ്ങൾക്ക് ഫയർ ഓഫീസർ മറുപടി നൽകി. മെഡിക്കൽ ഓഫീസർ ഡോക്ടർ എ എ നിജിലയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സീനിയർ ക്ലർക്ക് ശ്രീഷ്മതി സ്വാഗതം പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കെ.കെ പങ്കജാക്ഷൻ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!