ചേമഞ്ചരി സര്‍വ്വീസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം നടന്നു

ചേമഞ്ചരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം ബാങ്കിന്റെ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ബാങ്ക് പ്രസിഡണ്ട് കെ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  ഓഹരി ഉടമകള്‍ക്ക് 15 ശതമാനം ഡിവിഡന്റ് നല്‍കാനുള്ള തീരുമാനത്തിന് യോഗം അംഗീകാരം നല്‍കി. ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിനും വരവ് ചെലവ് കണക്കിനും സപ്ലിമെന്ററി ബജറ്റിനും കരട് ബജറ്റിനും പൊതുയോഗം അംഗീകാരം നല്‍കി

പൊതുയോഗത്തില്‍ ബാങ്ക് സെക്രട്ടറി ധനഞ്ജയ് ,എം പി അശോകന്‍, ടി വി ചന്ദ്രഹാസന്‍ ,എന്‍ ഉണ്ണി റിജുല, രവിത്ത് കെ കെ, നദീര്‍ കാപ്പാട്, പി കെ പ്രസാദ് എന്നിവര്‍ സംസാരിച്ചു ബാങ്ക് വൈസ് പ്രസിഡണ്ട് പി കെ സത്യന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി മുസ്തഫ നന്ദി പറഞ്ഞു

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!