കൊയിലാണ്ടി സോഷ്യല്‍ കള്‍ച്ചറല്‍ സൊസൈറ്റി ഉദ്ഘാടനം ഓഗസ്റ്റ് 19ന്

കൊയിലാണ്ടി: സോഷ്യോ കള്‍ചറല്‍ സൊസൈറ്റിയുടെ ഉദ്ഘാടനവും വികസന സെമിനാറും ആഗസ്ത് 19 ന് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 2 മണി വരെ കൊയിലാണ്ടി സിവില്‍ സ്റ്റേഷന് സമീപമുള്ള തക്കാര റെസിഡന്‍സിയില്‍ നടക്കും. സൊസൈറ്റി ഉദ്ഘാടനം അഡ്വ. കെ. പ്രവീണ്‍ കുമാര്‍ എം എല്‍ എ നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ യു. കെ. ചന്ദ്രന്‍ അധ്യക്ഷത വഹിക്കും.
വികസന സെമിനാറില്‍ കേരള വികസനത്തിന്റെ പുതിയ രീതി ശാസ്ത്രവും കൊയിലാണ്ടി പ്രദേശത്തിന്റെ മാസ്റ്റര്‍ പ്ലാനും ചര്‍ച്ചക്കായി അവതരിപ്പിക്കപ്പെടും.

കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും നയരൂപീകരണ രംഗത്തെ വിദഗ്ധനുമായ ഡോ. സജി ഗോപിനാഥ് ‘ഫ്യൂച്ചര്‍ കേരള’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

സാമ്പത്തിക വിദഗ്ധനായ പ്രഫ. ടി. പി. കുഞ്ഞിക്കണ്ണന്‍ ‘കേരളം മാറുന്ന സമൂഹം; പുതിയ ചുവടുകള്‍ ‘ എന്ന വിഷയം അവതരിപ്പിക്കും. കേരള സര്‍ക്കാര്‍ മുന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ കെ.വി. അബ്ദുള്‍ മാലിക് കൊയിലാണ്ടി പ്രദേശത്തിന്റെ ഏറ്റവും പുതിയ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിക്കും. വിവിധ രാഷ്ട്രീയ , സാമൂഹ്യ സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സമ്മേളനത്തില്‍ സൊസൈറ്റി സെക്രട്ടറി എം. ജി. ബല്‍രാജ് , ഭാരവാഹികളായ ഡോ. പി. എം. പ്രഭാകരന്‍, അഡ്വ. സുനില്‍ മോഹന്‍, കെ. എന്‍. ജയപ്രകാശ്, എ. കെ. സുരേഷ് ബാബു, എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!