ചിരാത് കാപ്പാട് ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു

1998 മുതൽ നോമ്പ് 25 ന് സംഘടിപ്പിച്ചു വരുന്ന ഇഫ്താർ സംഗമം രണ്ടു പ്രളയങ്ങളും കോവിഡും കാരണം കഴിഞ്ഞ 5 വർഷമായി നടത്തിയിരുന്നില്ല.
കേരള ഫോക് ലോർ അക്കാഡമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ, പ്രശസ്ത എഴുത്തുകാരൻ ഡോ. അബുബക്കർ കാപ്പാട്, എം. നൗഫൽ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട്, പി. പി.മൂസ്സ, പ്രൊഫ. എം. പി. ഹംസ, കെ. വി. സുരേന്ദ്രൻ, എസ്. കെ. ഹംസ എന്നിവർ ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചു.

കാപ്പാട് പ്രദേശത്തെ നൂറിലേറെ വീടുകളിൽ നിന്ന് ചിരാത് പ്രവർത്തകർ സമാഹരിച്ച ഭക്ഷണ വിഭവങ്ങളാണ് സംഗമത്തിൽ നോമ്പ് തുറക്കായി ഒരുക്കിയത്‌.
കക്ഷിരാഷ്ടീയത്തിനും ജാതി മത വേർതിരിവുകൾക്കും അതീതമായി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ധാരാളം പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!