Wednesday, March 18, 2026
Latest:

Primeedition

Real news on-time

കുറുപ്പിന്റെ കണ്ടി ഗോപാലന്‍ അനുസ്മരണം സദസ്സ് നടത്തി


കൊയിലാണ്ടി : മുന്‍ പഞ്ചായത്ത് മെമ്പറും, കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും വിയ്യൂര്‍ ശ്രീ വിഷ്ണു ക്ഷേത്ര കമ്മറ്റിയുടെ മുന്‍ പ്രസിഡണ്ടുമായിരുന്ന കുറുപ്പിന്റെ കണ്ടി  ഗോപാലനെ അനുസ്മരിച്ചു. രണ്ടാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി 89 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപടി ഡി സി സി പ്രസിഡണ്ട് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

സൗമന്യം ദീര്‍ഘ വീക്ഷണവും ആദര്‍ശ രാഷ്ട്രീയ മൂല്യം ഉയര്‍ത്തി പിടിച്ച വ്യക്തിത്വമായിരുന്നു ഗോപാലേട്ടൻ എന്ന് ഓർമിപ്പിച്ചു.

ബൂത്ത് പ്രസിഡണ്ട് ഉമേഷ് വിയ്യൂര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി. രത്‌നവല്ലി ടീച്ചര്‍ കെപിസിസസി മെമ്പര്‍, വി. ടി. സുരേന്ദ്രന്‍ (ദളിത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ) ഷീബ അരീക്കല്‍, നടേരി ഭാസ്‌ക്കരന്‍, വി. വി. സുധാകരന്‍, അന്‍സാര്‍ കൊല്ലം, സുനില്‍കുമാര്‍ വിയ്യൂര്‍, എന്‍. ദാസന്‍, തല്‍ഹീര്‍ കൊല്ലം, ഷംനാസ്, പുളിക്കൂല്‍ രാജന്‍ , ഗീത ടീച്ചര്‍ , ആര്‍. ടി. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!