Wednesday, March 18, 2026
Latest:

Primeedition

Real news on-time

വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ തൊഴില്‍ വാര്‍ത്തകള്‍ അറിയാം

കെല്‍ട്രോണ്‍  കോഴ്‌സുകളിലേക്ക് പ്രവേശനം

കോഴിക്കോട്  കെല്‍ട്രോണ്‍  നോളഡ്ജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിക്കുന്നു. അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് വെബ് ആന്‍ഡ് ഡിജിറ്റല്‍ ഫിലീം മേക്കിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് വിഷ്വല്‍ എഫക്ട്‌സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ് ആ്ന്‍ഡ് എ. ഐ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് വിത്ത് സ്‌പെഷലൈസേഷന്‍  ഇന്‍  ഇന്ത്യന്‍ ആ്ന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ്,  പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്,  പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍,  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സൈബര്‍ സെക്യൂരിറ്റി (യോഗ്യത:പ്ലസ്ടു/ഡിപ്ലോമ/ഡിഗ്രി), കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിങ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് റൂട്ടിങ് ആന്‍ഡ് സ്വിച്ചിങ് ടെക്‌നോളജീസ്, ഡിപ്ലോമ ഇന്‍ ഫുള്‍ സ്റ്റാക്ക് വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് യൂസിങ് പൈത്തണ്‍ ആന്‍ഡ് ജാവ, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍(യോഗ്യത: പ്ലസ് ടു). എസ്.എസ്.എല്‍.സി, പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകളില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റ പകര്‍പ്പുമായി നേരിട്ട് എത്തണം. ഫോണ്‍- 04952301772.

ഫാഷന്‍ ഡിസൈനിങ് കോഴ്സ്: പ്രവേശനം

മീനങ്ങാടി ഗവ പോളിടെക്നിക്ക് കോളേജിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചുണ്ട ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗവ ടെക്നോളജി കോഴ്സിലേക്ക് പ്രവേശനം ആരംഭിക്കുന്നു.

അപേക്ഷകള്‍ ഓഗസ്റ്റ് 23 വരെ സ്വീകരിക്കും. എസ. എസ്. എല്‍. സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. www. polydmission.org/gifd ല്‍ ഓണ്‍ലൈനായും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 9846608596

അധ്യാപക നിയമനം

മീനങ്ങാടി ഗവ പോളിടെക്‌നിക്ക് കോളേജിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചുണ്ട ഗവ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജിയില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അധ്യാപക നിയമനം നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ  ബിരുദാനന്തര ബിരുദം, സെറ്റ്, ബി-എഡാണ് യോഗ്യത.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് 21 ന് രാവിലെ 11 ന് മീനങ്ങാടി പോളിടെക്‌നിക്ക് കോളേജില്‍ എത്തണം. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍ -04936 247420

ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തി വരുന്ന വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ, എഞ്ചിനീയറിങ്, പ്യുവർ സയൻസ്, അഗ്രികൾച്ചർ, സോഷ്യൽ സയൻസ്, നിയമം, മാനേജ്‍മെന്റ് എന്നീ വിഷയങ്ങളിൽ പിജി,പിഎച്ച്.ഡി കോഴ്സുകൾക്ക് പഠിക്കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് പരമാവധി 10 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് അനുവദിക്കുന്നു. www.egrantz.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

ആറു ലക്ഷം രൂപയാണ് കുടുംബത്തിന്റെ വാർഷിക വരുമാന പരിധി. സെപ്റ്റംബർ 20 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.egrantz.kerala.gov.inwww.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ – 0491 2505663.

സ്പോട്ട് അഡ്‌മിഷൻസ്പോട്ട് അഡ്‌മിഷൻ

കേരള സർവകലാശാല നേരിട്ട് നടത്തുന്ന സ്ഥാപനമായ കല്ലറ യു.ഐ.ടിയിൽ ബി എ ഇംഗ്ലീഷ് ഓണേഴ്സ് മേജർ വിത്ത് മൈനർ, ബി എ ഹിസ്റ്ററി, ബികോം കോഓപ്പറേഷൻ ഓണേഴ്സ്/ റിസർച്ച് വിത്ത് ബിബിഎ എന്നീ കോഴ്സുകളിലേക്ക് 21/08/2024 ന് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ അന്നേദിവസം കോളേജിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. SC/ST, OEC, OBC(H) വിഭാഗക്കാർക്ക് സൗജന്യ പഠനം. പ്രായപരിധിയില്ല. ബന്ധപ്പെടേണ്ട നമ്പർ : 9946844056

അതിഥി അധ്യാപക നിയമനം

തിരൂർ തുഞ്ചന്‍ സ്മാരക ഗവ. കോളേജിലെ മലയാളം വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 21 ന് രാവിലെ 10.30 ന് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. താത്പര്യമുള്ളവർ കോളേജ് വെബ്‍സൈറ്റില്‍ (www.tmgetirur.ac.in) നല്കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോൺ :0494 2630027.

മലപ്പുറം ഗവ കോളേജിലെ സംസ്‌കൃതം വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.  കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 20 ന് വൈകീട്ട് അഞ്ചിനകം  കോളേജ് വെബ്‍സൈറ്റില്‍ (gcmalappuram.ac.in) നൽകിയിട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9061734918, 0483-2734918.

സീറ്റ് ഒഴിവ്

മാറഞ്ചേരി ഗവ. ഐ.ട.ഐയില്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിരിക്കുന്ന സീറ്റുകളില്‍ ഒഴിവുണ്ട്.  രണ്ട് ട്രേഡുകളിലായി 19 ഒഴിവുകളാണുള്ളത്. ഓഫ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ ഫോറം 100 രൂപയ്ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും. ആഗസ്റ്റ് 27ന് വൈകീട്ട് നാലു മണിക്കുള്ളില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9633218102.

സ്പോട്ട് അഡ്‌മിഷൻസ്പോട്ട് അഡ്‌മിഷൻ

കേരള സർവകലാശാല നേരിട്ട് നടത്തുന്ന സ്ഥാപനമായ കല്ലറ യു.ഐ.ടിയിൽ ബി എ ഇംഗ്ലീഷ് ഓണേഴ്സ് മേജർ വിത്ത് മൈനർ, ബി എ ഹിസ്റ്ററി, ബികോം കോഓപ്പറേഷൻ ഓണേഴ്സ്/ റിസർച്ച് വിത്ത് ബിബിഎ എന്നീ കോഴ്സുകളിലേക്ക് 21/08/2024 ന് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ അന്നേദിവസം കോളേജിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. SC/ST, OEC, OBC(H) വിഭാഗക്കാർക്ക് സൗജന്യ പഠനം. പ്രായപരിധിയില്ല. ബന്ധപ്പെടേണ്ട നമ്പർ : 9946844056

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!