കേരളത്തോടുള്ള അവഗണന കേന്ദ്ര ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധം



കൊയിലാണ്ടി : കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്രബജറ്റില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ സി പി ഐ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ബജറ്റ് കോപ്പി കത്തിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു ചേര്‍ന്ന യോഗം ജില്ല കമ്മിറ്റി അംഗം ഇ. കെ അജിത്ത് ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി സുനില്‍ മോഹന്‍, ജില്ലാ കമ്മിറ്റി അംഗം കെ. ടി കല്യാണി, എന്‍ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. ചൈത്ര വിജയന്‍, സന്തോഷ് കുന്നുമ്മല്‍, പി കെ വിശ്വനാഥന്‍, കെ. ചിന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി.














