അഭിഭാഷകർ പുതിയ ക്രിമിനൽ നിയമങ്ങളിൽ പ്രാവീണ്യം നേടണം : ജസ്റ്റിസ് അബ്രഹാം മാത്യു



കൊയിലാണ്ടി: പുതിയ ക്രിമിനൽ നിങ്ങളെ കുറിച്ച് കൊയിലാണ്ടി ബാർ അസോസിയേഷൻ സംഘടിപ്പിച്ച നിയമ പഠന ക്ലാസ്സ് ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ് അബ്രഹാം മാത്യു.
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ എ. വിനോദ്‌കുമാർ അധ്യക്ഷനായ യോഗത്തിൽ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ ബിനോയ് ദാസ് വി. വി. സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ അജ്മില നന്ദിയും രേഖപ്പെടുത്തി.
വ്യത്യസ്ത വിഷയങ്ങളെ അധികരിച്ച് നടന്ന ക്ലാസ്സിൽ സബ്ബ് ജഡ്ജ് വിശാഖ്, മുൻസിഫ് രവീണ നാസ്, മജിസ്‌ട്രേറ്റ് അജികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.














